കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി നാഷണല്‍ കമ്മിറ്റി 12 ഏരിയകളിലെ ഏരിയ / യൂണിറ്റ് ഭാരവാഹികള്‍ക്കായി നാലു മേഖലകളില്‍ സോണല്‍ ക്യാമ്പുകള്‍ നടത്തി.
അബാസിയ, ഹസാവിയ, സബ് ഹാന്‍ ഏരിയകളുടെ ക്യാമ്പ് അബാസിയ കണ്ണൂര്‍ അസോസിയേഷന് ഹാളില്‍ കുവൈത്ത് കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്മാന് പി.എ. റഷീദ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി സെക്രട്ടറി സലാം ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി ക്ളാസ് എടുത്തു. ഹമീദ് സബ് ഹാന്‍, സിദ്ദീഖ് കുഴിപ്പുറം, ഫഹദ് പൂങ്ങാടന്‍, എന്‍ജിനിയര്‍ മുഷ്താഖ്, സൈതാലി പ്രസീഡിയം നിയന്ത്രിച്ചു.
സിറ്റി, ഹവല്ലി, സാല്‍മിയ ഏരിയ ക്യാമ്പ് സാല്മിയയില് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. ഗഫൂര്‍ മുക്കാട്ട് സംഘടനാ ക്ളാസ് നടത്തി. ടി.ടി. ഷംസു, മൊയ്തീന് ഹവല്ലി, ശഹീദ് പാട്ടില്ലത്ത്, അബൂബക്കര്‍ സിദ്ധീഖ്, ബഷീര്‍ ഹവല്ലി പ്രസീഡിയം നിയന്ത്രിച്ചു.
ഫഹാഹീല്‍, മഹബൂല, ഖുറൈന്‍ ഏരിയ ക്യാമ്പ് മംഗഫ് മലബാര്‍ ഓഡിറ്റോറിയത്തില്‍ മുന്‍ നാഷണല്‍ കമ്മിറ്റി ട്രഷറര്‍ എച്ച്. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഗഫൂര്‍ വയനാട് ചര്‍ച്ചക്ക് നേതൃത്വം നല്കി. സുബൈര്‍ കൊടുവള്ളി ക്ളാസ് എടുത്തു. ടി.എം. സുബൈര്‍ പാറക്കടവ്, കരീം നീലിയത്ത്, ഷാനവാസ് കാപ്പാട്, ഷാഫി കൂടത്തായി, അഷ്റഫ് മേപ്പയൂര്‍ പ്രസീഡിയം നിയന്ത്രിച്ചു.
ഫര്‍വാനിയ, ഖൈത്താന്‍, ജഹറ ഏരിയ ക്യാമ്പ് ഖൈത്താന്‍ ഇംപീരിയല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ മുന്‍ നാഷണല്‍ പ്രസിഡന്റ് ഷറഫുദ്ദീന് കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സെക്രട്ടറി എം.ആര്. നാസര്‍ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദലി സംഘടനാ ക്ളാസ് നടത്തി. എം.വി. ഫാസില്‍ കൊല്ലം, ഹാരിസ് ബദനേരി, മജീദ് ജഹറ, ഫൈസല്‍ പുനത്തില്‍, മിസ് ഹബ് മാടമ്പില്ലത്ത് പ്രസീഡിയം നിയന്ത്രിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍