പൊന്നു പിള്ളയ്ക്ക് ഉത്കൃഷ്ടസേവനത്തിന് അംഗീകാരം
Monday, June 6, 2016 5:11 AM IST
ഹൂസ്റന്‍: സാമൂഹ്യ-സാംസ്ക്കാരിക-ജീവകാരുണ്യ രംഗങ്ങളില്‍ മഹനീയ സേവനം ചെയ്തുകൊണ്ടിരിക്കുന്ന പൊന്നു പിള്ളയ്ക്ക് ഹൂസ്റന്‍ കമ്യുണിറ്റി കോളജ് ബിരുദം നല്‍കി ആദരിച്ചു. മെയ് 14-നു ഹൂസ്റനിലെ പ്രസിദ്ധമായ എന്‍ആര്‍ജി സ്റേഡിയത്തില്‍ രാവിലെ എട്ടിനു നടന്ന പ്രൌഡഗംഭീരമായ ഗ്രാജ്വേഷന്‍ ചടങ്ങില്‍, കമ്യൂണിറ്റി കോളജ് ചാന്‍സലര്‍ സീസര്‍ മല്‍ഡൊനാഡോ പൊന്നു പിള്ളയ്ക്ക് ബിരുദം നല്‍കി ആദരിച്ചു.

1973-ല്‍ മറ്റ് നഴ്സുമാരെപ്പോലെ അമേരിക്കയില്‍ കുടിയേറിയ പൊന്നു പിള്ളയ്ക്ക് സാമൂഹ്യ-ജീവകാരുണ്യ സേവനം ജന്മസിദ്ധമായിരുന്നു. അച്ഛനമ്മമാരുടെ പരോപകാരപ്രദമായ ആദര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും കണ്ടു വളര്‍ന്ന കുട്ടിക്കാലം. നാട്ടില്‍വച്ചും അമേരിക്കയില്‍ കുടിയേറിയ ശേഷവും അതേ പാതയിലൂടെയാണ് പൊന്നുപിള്ള സഞ്ചരിച്ചത്. തന്നാല്‍ കഴിയുന്നത്രയും മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്ന സിദ്ധാന്തത്തില്‍ അവര്‍ പൊതുപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

ഹൂസ്റനില്‍ തുടക്കം മുതലെ പൊന്നു പിള്ള മറ്റുള്ളവര്‍ക്കുവേണ്ടി കഴിയുന്നത്ര നല്ലകാര്യങ്ങള്‍ ചെയ്തുവന്നു. ഹൂസ്റനില്‍ മലയാളി അസ്സോസിയേഷന്‍ തുടങ്ങിയതു മുതല്‍ അതില്‍ ചേര്‍ന്നു പ്രവര്‍ത്തിനം ആരംഭിച്ചു. ലാഭേച്ഛയോ സ്ഥാനമോഹമോ ഇല്ലാതെയുള്ള പ്രവര്‍ത്തനം മറ്റുള്ളവരെ അവരിലേക്കാകര്‍ഷിച്ചു. എങ്കിലും മലയാളി അസോസിയേഷന്‍, വേള്‍ഡ് മലയാളി കൌണ്‍സില്‍, കേരളാ ഹിന്ദു സൊസൈറ്റി, നായര്‍ സര്‍വ്വീസ് സൊസൈറ്റി മുതലായ സംഘടനകളില്‍ നേതൃനിരയില്‍ ഭാരവാഹിത്വം ഏറ്റെടുത്തു പ്രവര്‍ത്തിച്ചു. എല്ലായിടത്തും ജാതി-മത ഭേദമന്യേ നിസ്വാര്‍ത്ഥയുടെ സന്ദേശമാണ് അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുണ്ടായത്. ആവശ്യക്കാരുടെ ആവശ്യം മനസില്ലാക്കി അവര്‍ക്ക് സഹായം എത്തിച്ചുകൊടുക്കുന്നതില്‍ പൊന്നു പിള്ള കൂടുതല്‍ ശ്രദ്ധകാണിച്ചു.
ജോലിയില്‍നിന്ന് വിരമിച്ചശേഷം മുഴുവന്‍ സമയവും ആതുരസേവനത്തിനും സാമൂഹികസേവനത്തിനുമായി അവര്‍ ചെലവിട്ടു.

ബിരുദം നല്‍കിക്കൊണ്ട് സീസര്‍ മല്‍ഡൊനാഡൊ പൊന്നു പിള്ളയുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ചു. മെയ് 29-ന് ഹൂസ്റനടുത്തുള്ള സ്റാഫറ്ഡിലെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തിഡ്രല്‍ ഓഡിറ്റോറിയത്തില്‍ അവര്‍ സ്വീകരണ സമ്മേളനം ഒരുക്കി. ഡോ. മനു ചാക്കൊ പരിപാടി കോര്‍ഡിനേറ്റ് ചെയ്തു. ഡോ. വേണുഗോപാല്‍, എ.സി. ജോര്‍ജ്, ജി. കെ. പിള്ള, നൈനാന്‍ മാത്തുള്ള, ജോര്‍ജ് കാക്കനാട്ട്, ടി.എന്‍. സാമുവല്‍, തോമസ് തയ്യില്‍, തോമസ് ചെറുകര, ജോര്‍ജുകുട്ടി, ഹരി ശിവരാമന്‍, രന്‍ജിത് പിള്ള, ജോര്‍ജ് മണ്ണിക്കരോട്ട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മലയാളി സമൂഹത്തിനുവേണ്ടി ഷിജിമോന്‍ ഇഞ്ചനാട്ട് പൊന്നാട അണിയിച്ചു. നാദബ്രഹ്മം മ്യൂസിക്ക് ട്രൂപ്പിനുവേണ്ടി അനില്‍ ജനാര്‍ദ്ദനനും ജയന്‍ അശോകനും പൊന്നാട അണിയിച്ചു. തുടര്‍ന്ന് നൃത്തം, സ്കിറ്റ് മറ്റ് മുതലയാ കലാ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായിരുന്നു. നന്ദി പ്രസംഗത്തില്‍ പൊന്നു പിള്ള തന്നോടു കാണിച്ച സ്നേഹത്തിനും അഭിനന്ദനത്തിനും എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: മണ്ണിക്കരോട്ട്