വിദ്യാജ്യോതി മലയാളം സ്കൂളിന്റെ വാര്‍ഷികം ജൂണ്‍ പത്തിന്
Monday, June 6, 2016 5:11 AM IST
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്കൂളിന്റെ വാര്‍ഷികാഘോഷം ജൂണ്‍ 10 വൈകുന്നേരം 5.30 മുതല്‍ വെസ്റ് നയാക്കിലുള്ള ക്ളാര്‍ക്സ്ടൌണ്‍ റിഫോംഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നുവെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടഞ്ചിറ അറിയിച്ചു. മുഖ്യാതിഥിയായി പങ്കെടുക്കുന്നത് കാലടി ശ്രീശങ്കരാ സംസ്കൃത യൂണിവേഴ്സിറ്റിയിലെ പ്രഫ. ഡോ. ഓമന റസല്‍ ആണ്.

കുട്ടികളുടെ ടാലന്റ് ഷോയും തുടര്‍ന്നു വിജയികള്‍ക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കുന്നതാണെന്നു ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ പൊടിമണ്ണില്‍ അറിയിച്ചു. പ്രവേശനം സൌജന്യമാണ്. ഈ പരിപാടിയുടെ വിജയത്തിനായി എല്ലാ മലയാളികളുടെയും സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നുവെന്നു കോ-ഓര്‍ഡിനേറ്റര്‍ ഗ്രേസ് വെട്ടം പറഞ്ഞു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍