ഒരു വട്ടം കൂടി എന്‍ ഓര്‍മകള്‍ മേയുന്ന ഗാന സന്ധ്യ ഫോക്കാന കണ്‍വന്‍ഷനില്‍
Saturday, June 4, 2016 8:53 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാന കാനഡയിലെ ടൊറന്റോയില്‍ ജൂലൈ ഒന്നു മുതല്‍ നാലു വരെ നടത്തുന്ന കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍പുര്‍ത്തിയാവുമ്പോള്‍ സംഗീത സാന്ദ്രമാകുന്ന ഗാനശേഖരവുമായി ശ്രുതിലയ എത്തുന്നു.

1950 മുതല്‍ ഉള്ള മലയാളത്തിലേയും ഹിന്ദി, തമിഴ് ഭാഷകളിലേ മറക്കാനാകാത്ത ഒര്‍മകളെ തൊട്ടുണര്‍ത്തുന്ന ഈ ഗാന സന്ധ്യ നയിക്കുന്നത് പ്രശസ്ത പിന്നണി ഗായകരായ ഗായത്രി അശോകനും ജയരാജ് നാരായണനുമാണ്.

തത്സമയ ലൈവ് 12 പീസ് ഒര്‍ക്കസ്ട്ര കൂടെ അരങ്ങേറുന്ന ഈ ഗാന സന്ധ്യ ഷിക്കാഗോ ആസ്ഥാനമായ ശ്രുതിലയ ഒര്‍ക്കസ്ട്രയും ഫോക്കാനയും ചേര്‍ന്നാണ് അവതരിപ്പികുന്നത്. മണ്‍മറഞ്ഞു പോയ മലയാളത്തിന്റെ സ്വന്തം സംഗീത സാമ്രാട്ടുകള്‍ക്ക് മുന്‍പില്‍ സ്മരണയായി ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഒട്ടനവധി ഗാന ശേഖരങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള ആദരാഞ്ജലികള്‍ ‘ഠഞകആഡഠഋട’ ൌിുഹൌഴഴലറ ഈ സംഗീത നിശയുടെ ഒരു പ്രധാന ആകര്‍ഷണമായിരിക്കുമെന്നു പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട്, ഫൌണ്േടഷന്‍ ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, എന്റര്‍ടെയിന്‍മെന്റ് ചെയര്‍ ബിജു കട്ടത്തറ, വൈസ് പ്രസിഡന്റ് ജോയ് ചെമാച്ചന്‍, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, അസോ.ജോയിന്റ് സെക്രട്ടറി വര്‍ഗീസ് പലമലയില്‍ ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, അസോ. ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്, ട്രസ്റി ബോര്‍ഡ് സെക്രട്ടറി ബോബി ജേക്കബ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍