മലങ്കര കാത്തലിക് ബൈബിള്‍ കണ്‍വന്‍ഷനും മാര്‍ ഈവാനിയോസ് ശ്രാദ്ധപെരുന്നാളും
Saturday, June 4, 2016 8:49 AM IST
ന്യൂയോര്‍ക്ക്: നാലാമത് മലങ്കര കാത്തലിക് സുവിശേഷ കണ്‍വന്‍ഷന്‍ ജൂലൈ എട്ട്, ഒന്‍പത്, പത്ത് തീയതികളില്‍ സമാധാന രാജ്ഞി സീറോ മലങ്കര ഭദ്രാസനത്തിന്റെ എല്‍മണ്ട് ഭദ്രാസന ദേവാലയത്തില്‍ നടക്കും.

പ്രമുഖ സുവിശേഷ പ്രഭാഷകനും കപ്പൂച്ചിന്‍ സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യന്‍ സൂപ്പീരിയറുമായ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. തിരുവചനത്തിന്റെ അന്തസത്ത ചോരാതെ നര്‍മങ്ങളില്‍ ചാലിച്ച് കുടുംബബന്ധങ്ങളെപറ്റിയും ആധ്യാത്മിക പരിപോഷണത്തിന്റെ മാര്‍ഗങ്ങളേയും പറ്റി ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ വിശ്വാസികളുമായി വചനം പങ്കുവയ്ക്കും.

ജൂലൈ എട്ടിനു (വെള്ളി) വൈകുന്നേരം അഞ്ചിനു ഭദ്രാസനാധ്യക്ഷന്‍ തോമസ് മാര്‍ യൌസേബിയോസ് സന്ദേശം നല്‍കുന്നതോടെ സുവിശേഷം പ്രസംഗം ആരംഭിക്കും. രാത്രി ഒമ്പതിനു അവസാനിക്കും. ശനി രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെയും ഞായര്‍ രാവിലെ മാര്‍ ഈവാനിയോസ് ശ്രദ്ധപ്പെരുന്നാളും വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു ഉച്ചകഴിഞ്ഞ് അഞ്ചോടെ സുവിശേഷം പ്രസംഗം സമാപിക്കും.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്