ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മസ്കറ്റ് ഗാനാലാപന മത്സരം സംഘടിപ്പിച്ചു
Saturday, June 4, 2016 8:48 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മസ്കറ്റ് മലയാള വിഭാഗം ബ്രഹ്മാനന്ദന്‍ ഗാനാലാപന മത്സരം സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം ശ്രീരാഗ് മേനോനും രണ്ടാം സ്ഥാനം മാധവ് സുരേഷും കരസ്ഥമാക്കി. ഇരുവരും കേരളത്തില്‍ ജൂലൈ നടക്കുന്ന ബ്രഹ്മാനന്ദന്‍ മ്യൂസിക് അവാര്‍ഡ് ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടി. മലയാള വിഭാഗം സംഗീത നാടക സെക്രട്ടറി സുനില്‍ കുമാര്‍, കള്‍ചറല്‍ സെക്രട്ടറി ശ്രീകുമാര്‍, ഗോപകുമാര്‍, രതി പരമേശ്വരന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം