ന്യൂയോര്‍ക്ക് റീജണിന്റെ സ്പെല്ലിംഗ് ബീ മത്സരം ജൂണ്‍ 18ന്
Saturday, June 4, 2016 8:42 AM IST
ന്യൂയോര്‍ക്ക്: ടൊറേന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ജൂലൈ ഒന്നു മുതല്‍ നാലു വരെ നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന നാഷണല്‍ സ്പെല്ലിംഗ് ബീ മത്സരം എന്നും ദേശിയ ശ്രദ്ധ ആകൃഷ്ടിച്ചിട്ടുള്ള ഒരു മത്സരമാണ്. ഇതിനുവേണ്ടി എല്ലാ റീജണുകളിലും മല്‍സരങ്ങള്‍ നടത്തുന്നതാണ്.

ന്യൂയോര്‍ക്ക് റീജണിന്റെ സ്പെല്ലിംഗ് ബീ മത്സരം ജൂണ്‍ 18നു (ശനി) രണ്ടു മുതല്‍ സഫേണ്‍ റസ്ററന്റില്‍ (97 ട ഞീൌലേ 303 ,ഇീിഴലൃ , ചഥ 10920) നടക്കുമെന്നു റീജണല്‍ വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, സെക്രട്ടറി അലക്സ് തോമസ് എന്നിവര്‍ അറിയിച്ചു.

എല്ലാ റീജണുകളിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്ന മത്സരാര്‍ഥികള്‍ക്കാണ് ഫൊക്കാന കണ്‍വന്‍ഷനില്‍ നടക്കുന്ന സ്പെല്ലിംഗ് ബീ മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത. അഞ്ചു മുതല്‍ ഒന്‍പാതം ക്ളാസ് വരെ പഠിക്കുന്ന കുട്ടികാള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. നാഷണല്‍ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥനങ്ങള്‍ നേടുന്നവര്‍ക്ക്, മുന്‍ വര്‍ഷങ്ങളിലേതുപോലെ കാഷ് അവാര്‍ഡും ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്നു. ജൂണ്‍ 20നു മുന്‍പ് പേര് രജിസ്റര്‍ ചെയ്തിരിക്കണം.

നമ്മുടെ കുട്ടികളുടെ ഇംഗ്ളീഷിലെ അഭിരുചി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്പെല്ലിംഗ് ബീ മത്സരങ്ങള്‍ നടത്തുന്നത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കയിലെ നാഷണല്‍ സ്പെല്ലിംഗ് ബീ മത്സരത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് കിട്ടുന്ന വിജയം, അവരെ പ്രോല്‍സഹിപ്പിക്കാന്‍ നമ്മുക്ക് പ്രേരണ നല്‍കുന്നു.

കേരള സംസ്കാരം അമേരിക്കയില്‍ നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2016 കണ്‍വന്‍ഷന് ഒരുങ്ങിക്കഴിഞ്ഞതായി ഭാരാവാഹികള്‍ അറിയിച്ചു

വിവരങ്ങള്‍ക്ക്: ഫിലിപ്പോസ് ഫിലിപ്പ് 845 6422060, ഡോ. ജോസ് കാനട്ട് 516 655 4270, അലക്സ് തോമസ് 914 473 0142, ഗണേഷ് നായര്‍ 914 8261677.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍