ശങ്കരത്തില്‍ യോഹന്നാന്‍ കോര്‍ എപ്പിസ്ക്കോപ്പയുടെ ജന്മദിനാഘോഷം ഫിലാഡഫിയയില്‍
Saturday, June 4, 2016 2:13 AM IST
ഫിലാഡഫിയ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യകാല വൈദീകനും പ്രഥമ കോര്‍ എപ്പിസ്ക്കോപ്പായും, നോര്‍ത്ത് അമേരിക്കയിലെ ശങ്കരത്തില്‍ കുടുംബയോഗം പ്രസിഡന്റുമായ ഡോ.യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്ക്കോപ്പയുടെ എണ്‍പതാം ജന്മദിനവും കോര്‍ എപ്പിസ്ക്കോപ്പ സ്ഥാനാരോഹണത്തിന്റെ മുപ്പത്തിയാറാം വാര്‍ഷികവും ജൂണ്‍ നാലിനു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30-നു ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു (4136 ഔഹാല്ശഹഹല ഞീമറ, ആലിമെഹലാ, ജഅ 19020) വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തിയോഡോഷ്യസ് മെത്രാപ്പൊലീത്തായുടെ ആദ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ നിരവധി വൈദീകരും പ്രഗത്ഭ വ്യക്തികളും പങ്കെടുക്കും. രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്; ജോയിച്ചന്‍ പുതുക്കുളം