ചക്കനാട് ഫ്രാന്‍സിസ് നിര്യാതനായി
Saturday, June 4, 2016 2:13 AM IST
ഷിക്കാഗോ: നേപ്പര്‍വില്‍ സബേര്‍ബില്‍ താമസിക്കുന്ന കൈനകരി ചക്കനാട് ഫ്രാന്‍സിസ് (കുഞ്ഞുമോന്‍ - 63) നിര്യാതനായി. ഭാര്യ ആനിമ്മ ചങ്ങനാശേരി കരിങ്ങട കുടുംബാംഗമാണ്. മക്കള്‍: റീന, റിജി, റോണിയ. മാര്‍ തോമാ ശ്ളീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗമാണ്. 1978 ല്‍ അമേരിക്കയിലേക്കു കുടിയേറിയ ഫ്രാന്‍സിസ് ബിസിനസ് രംഗത്താണ് പ്രവര്‍ത്തിച്ചിരുന്നത്. സംസ്കാരം പിന്നീട് ഷിക്കാഗോയില്‍.

സഹോദരങ്ങള്‍: പരേതനായ ബേബിച്ചന്‍, പരേതനായ വറീച്ചന്‍, ഉമ്മച്ചന്‍ (ചങ്ങനാശേരി), പരേതനായ സണ്ണിച്ചന്‍, ജോയിച്ചന്‍ (ചങ്ങനാശേരി), ബാബു (ആലപ്പുഴ), ആനിയമ്മ, അമ്മിണിയമ്മ.