സ്പെല്ലിംഗ് ബീ കോണ്‍ടെസ്റ്: ഗോബ്രാ സ്കൂള്‍ ചാമ്പ്യന്മാര്‍
Friday, June 3, 2016 8:25 AM IST
മസ്കറ്റ്: ഇന്ത്യന്‍ സ്കൂള്‍ മസ്കറ്റ് നടത്തി വരുന്ന 'സ്പെല്ലിംഗ് ബീ കോണ്‍ടെസ്റ് റോളിംഗ് ട്രോഫി 2016' ഇന്ത്യന്‍ സ്കൂള്‍ ഗോബ്രാ സ്വന്തമാക്കി.

അദ്വൈദിയ ഗാന്റിയും മധുമതി ഗോവിന്ദുമാണ് ഗോബ്രാ സ്കൂളിനുവേണ്ടി മത്സരിച്ചത്. അദ്വൈദിയ്ക്കു തന്നെയാണ് വ്യക്തിഗത ട്രോഫിയും.

ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന സ്പെല്ലിംഗ് ബീ കോണ്‍ടെസ്റ് കഠിന പ്രയത്നങ്ങളുടെ പരിസമാപ്തിയാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം