അല്‍നഹ്ദ ഈസ്റ് അല്‍ഫോന്‍സാമ്മ എവര്‍ റോളിംഗ് ട്രോഫി ക്വിസ് ചാമ്പ്യന്മാര്‍
Friday, June 3, 2016 5:30 AM IST
മസ്കറ്റ്: റുവി സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍ 2009 ല്‍ ആരംഭിച്ച
അല്‍ഫോന്‍സാമ്മ എവര്‍ റോളിംഗ് ട്രോഫി ക്വിസ് മത്സരത്തില്‍ ജസ്റിന്‍ ദാസ് ലീഡറായുള്ള അല്‍നഹ്ദ ഈസ്റ് കൂട്ടായ്മ 92 പോയിന്റോടെ ചാമ്പ്യന്മാരായി. അല്‍നഹ്ദ വെസ്റ് 84.5 പോയിന്റോടെ രണ്ടാം സ്ഥാനവും ഡാര്‍സയിറ്റ് കൂട്ടായ്മ 72 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

എലിമിനേഷന്‍ റൌണ്ടിലെ 25 ടീമുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 ടീമുകളാണ് മത്സരിച്ചത്. ജസ്റിനും ഭാര്യ സിന്ധുവും കഴിഞ്ഞ എട്ടു വര്‍ഷവും ടീമിലുണ്ട്. 2010-11 വര്‍ഷങ്ങള്‍ ഒഴിച്ചാല്‍ അല്‍നഹ്ദ തന്നെ ഒന്നാം സ്ഥാനക്കാര്‍. ഏലിയാമ്മ ബിജു, ഷൈന്‍ സെബി, ജോണ്‍സ് ഐസക് എന്നിവരായിരുന്നു ടീമിലെ മറ്റംഗങ്ങള്‍.

കുടുംബമായി ഒരുമിച്ചിരുന്ന് തിരുവചനം വായിക്കുവാനും ഗ്രഹിക്കുവാനും ദൈവം നല്‍കുന്ന വലിയ അവസരങ്ങളാണ് വര്‍ഷം തോറുമുള്ള ബൈബിള്‍ ക്വിസ്.ദൈവ കൃപയും കൂട്ടായ്മയിലെ അംഗങ്ങളുടെ പ്രാര്‍ഥനയും ടീം അംഗങ്ങള്‍ക്ക് നല്‍കിയ ഭാഗങ്ങള്‍ സത്യസന്ധമായി പഠിച്ച് മത്സരത്തിനെത്തുന്നതുമാണ് തങ്ങളുടെ വിജയ രഹസ്യമെന്നു ജസ്റിന്‍ കൂട്ടിച്ചേര്‍ത്തു.

ടാര്‍സന്‍ ഫ്രാന്‍സിസാണ് അല്‍നഹ്ദ വെസ്റ് ടീമിനെ നയിച്ചത്. പ്രീത ടോണി, റിജിനി ലിന്‍സണ്‍, സിജി ഷൈജു, ഏഞ്ചല്‍ ടാര്‍സന്‍ എന്നിവരായിരുന്നു ടീമിലെ മറ്റംഗങ്ങള്‍.

മൂന്നാം സ്ഥാനക്കാരായ ഡാര്‍സയിറ്റ് സൌത്ത് ടീമില്‍ എബ്രഹാം തോമസിന്റെ നേതൃത്വത്തില്‍ ബിനിത റാണി, ആകാശ് ഗ്രേഷ്യസ്, ഡിന്‍സി ജയ്മോന്‍, റോമി എസ് പീറ്റര്‍ എന്നിവര്‍ അംഗങ്ങള്‍ ആയിരുന്നു.

ഫൈനല്‍ റൌണ്ടില്‍ മത്സരത്തിനുണ്ടായിരുന്നത് ഗ്രേറ്റര്‍ മത്ര (ജോസ് ബെയിന്‍), വാദികബീര്‍ (ജിമ്മി സെബാസ്റ്യന്‍), വാദികബീര്‍ വെസ്റ് (ടോജോ ജോസഫ്), വാദികബീര്‍ ഈസ്റ് (ജോവി ഇടപ്പള്ളി), ഹംറിയ (നൈജി ജോസഫ്), വാദിയാദി (റേച്ചല്‍ റെജിമോന്‍), ഗ്രേറ്റര്‍ മത്ര (പോള്‍സണ്‍) എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുകളായിരുന്നു. ഡോ.അലക്സ് സി. ജോസഫ് ക്വിസ് മാസ്ററായിരുന്നു. ഫാ. ബിജോ കുടിലില്‍ ഒഎഫ്എം കപ്പൂച്ചിന്‍ സന്നിഹിതനായിരുന്നു.

ഷാന്റു തോമസ്, ജിനോ, ജി.കെ.തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം