ഷോണ്‍ അലക്സ് വാലിഡിക്ടോറിയന്‍
Friday, June 3, 2016 5:27 AM IST
ഡാളസ്: ലൂയിസ് വില്‍ ഹൈസ്കൂളിലെ ഈ വര്‍ഷത്തെ വാലിഡിക്ടോറിയന്‍ പദവി മലയാളി വിദ്യാര്‍ഥിയായ ഷോണ്‍ അലക്സ് സ്വന്തമാക്കി. ആയിരത്തോളം വരുന്ന സീനിയര്‍ വിദ്യാര്‍ഥികളെ പിന്തള്ളിയാണു ഹൈസ്കൂള്‍ ഗ്രാജുവേഷനില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമായ വാലിഡിക്റ്റോറിയന്‍ പദവി ഷോണ്‍ നേടിയത്.

2014-2015 ലെ എപി മെരിറ്റ് സ്കോളര്‍ അക്കാഡമിക് ഡികാത്ത് ലണ്‍ തുടങ്ങി നിരവധി അംഗീകാരത്തിന് അര്‍ഹനായിട്ടുണ്ട്. സ്കൂള്‍ ജൂണിയര്‍ വേള്‍ഡ് അഫയര്‍ കൌണ്‍സില്‍ പ്രസിഡന്റ്, ഡികാത്ത് ലണ്‍ ടീം ക്യാപ്റ്റന്‍, നാഷണല്‍ ഹോണര്‍ സൊസൈറ്റി, മെഡിക്കല്‍ ക്ളബ്, ഫാര്‍മര്‍ സ്റുഡന്റ് കോഹാര്‍ട്ട് തുടങ്ങിയ സംഘടനകളില്‍ അംഗവുമാണ്.

ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ഇടവകാംഗമായ ഷോണ്‍ കഴിഞ്ഞ നാലു വര്‍ഷമായി ഇടവകയില്‍ ഓള്‍ട്ടര്‍ ബോയി ആയി സേവനം അനുഷ്ഠിക്കുന്നു. സണ്‍ഡേ സ്കൂളിന്റെ വിവിധ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ടെക്സസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റിയില്‍ തുടര്‍പഠനത്തിന് ആഗ്രഹിക്കുന്ന ഷോണ്‍ ഡാളസില്‍ ലൂയിസ് വില്ലയില്‍ താമസിക്കുന്ന ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര മണീലേത്ത് കുടുംബാംഗമായ അജി അലക്സിന്റേയും മല്ലപ്പളളി കിഴക്കേകരയില്‍ മേരി അലക്സിന്റെയും മകനാണ്. സഹോദരന്‍: ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥിയായ ഷാരോണ്‍.

റിപ്പോര്‍ട്ട്: ഷാജി രാമപുരം