രാജു വര്‍ഗീസ് ഫോമ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍
Friday, June 3, 2016 5:27 AM IST
ഫ്ളോറിഡ: ഫോമയുടെ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായി മുതിര്‍ന്ന നേതാവായ രാജു വര്‍ഗീസിനെ (ന്യൂജേഴ്സി) നിയമിച്ചു. മൂന്നു പേരടങ്ങുന്ന കമ്മിറ്റിയില്‍ കണക്ടികട്ടില്‍നിന്നു കുര്യന്‍ വര്‍ഗീസും വാഷിംഗ്ടണ്‍ ഡിസിയില്‍നിന്നു രാജ് കുറുപ്പുമാണ് മറ്റ് അംഗങ്ങള്‍. സംഘടനാ പ്രവര്‍ത്തനത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയവും ഫോമയുടെ തുടക്കം മുതല്‍ സംഘടനയോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച്, ഫോമായുടെ വിവിധ ഉന്നത പദവികള്‍ അലങ്കരിച്ചിട്ടുള്ളവരാണു രാജു വര്‍ഗീസും, കുര്യന്‍ വര്‍ഗീസും, രാജ് കറുപ്പും.

ജേര്‍ണലിസം / മീഡിയ, കമ്യൂണിറ്റി സര്‍വീസ്, യൂത്ത് ലീഡര്‍ഷിപ്പ്, ബിസിനസ് അച്ചീവ്മെന്റ് ഓഫ് മലയാളി ഒറിജിന്‍ ഇന്‍ യുഎസ്, ലിറ്ററേച്ചര്‍ / സാഹിത്യം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായി തിരച്ചാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. നോര്‍ത്തമേരിക്കയിലെ എല്ലാ മലയാളികള്‍ക്കും നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസരം ഉണ്ട്. അമേരിക്കയിലെ വിവിധ മാധ്യമങ്ങളിലായി (പ്രിന്റഡ് / ഓണ്‍ലൈന്‍) പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഫോമ മാധ്യമ പുരസ്കാരം നല്‍കുന്നത്. സാമൂഹിക സേവനത്തിന്, പ്രത്യേകിച്ച് മലയാളി സമൂഹത്തിനു നല്‍കിയ സേവനത്തിനാണു ഫോമ കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് നല്‍കുന്നത്. യുവജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരും യുവജനങ്ങള്‍ക്കിടയില്‍ നിന്നും നേതൃത്വ നിരയിലേക്ക് എത്തിയ വ്യക്തികള്‍ക്കുമാണു ഫോമ യൂത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡ് നല്‍കുന്നത്. ബിസിനസ് രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കാണ് ഫോമാ ബിസിനസ് അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കുന്നത്. എഴുത്തുകാര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്നതാണു ഫോമ ലിറ്റററി അവാര്‍ഡ്.

2016 ജൂലൈ ഏഴു മുതല്‍ 10 വരെ ഫ്ളോറിഡയിലെ മയാമിയിലെ ഡ്യൂവില്‍ ബീച്ച് റിസോര്‍ട്ടില്‍ നടക്കുന്ന അഞ്ചാമത് ഫോമ അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ വള്ളംകളി, നാടകോത്സവം, യുവജനോത്സവം, ഗാനമേള തുടങ്ങി വ്യത്യസ്തങ്ങളായ പല പരിപാടികളാണു സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 15 ആണ് അപക്ഷകള്‍ സമര്‍പ്പിക്കണ്ട അവസാന തീയതി.

വിവരങ്ങള്‍ക്ക് : ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563, ജോയി ആന്റണി 954 328 5009, മാത്യൂ വര്‍ഗീസ് 954 234 1201, രാജു വര്‍ഗീസ് 609 405 1216.

അപേക്ഷകള്‍ അയയ്ക്കേണ്ട വിലാസം: ൃാ്506@മീഹ.രീാ

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍