റിസയുടെ പുകയിലവിരുദ്ധ ദിനാചരണം: വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു
Friday, June 3, 2016 5:03 AM IST
റിയാദ്: സുബൈര്‍കുഞ്ഞു ഫൌണ്േടഷന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി-റിസയുടെ നേതൃത്വത്തില്‍ സൌദി അറേബ്യയിലെ വിവിധ ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ ബോധവല്‍ക്കരണവും പുകവലിവിരുദ്ധ പ്രതിജ്ഞയെടുക്കലും നടന്നു. മുപ്പതിനായിരത്തിലധികം കുട്ടികളും ആയിരത്തിലധികം അധ്യാപകരും പങ്കെടുത്തു. 29-നു ദമാം ഇന്ത്യന്‍ എംബസി സ്കൂളിലെ ബോയിസ്, ഗേള്‍സ് വിഭാഗങ്ങളില്‍ മുന്നു സെഷനുകളിലായി സംഘടിപ്പിച്ച പ്രത്യേക അസംബ്ളികളില്‍ ആറായിര ത്തി ഒരുന്നൂറില്‍പരം കുട്ടികള്‍ക്ക് പ്രിന്‍സിപ്പള്‍ മുഹമ്മദ് ശാഫി ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാം കണ്‍ വീനര്‍ ഡോ. എസ്. അബ്ദുല്‍ അസീസ് കൌമാരക്കാര്‍ക്ക് എപ്രകാരം ലഹരിയില്‍ നിന്നും വിട്ടുനില്‍ക്കാം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ളാസെടുത്തു.പുകയില വിരുദ്ധദിനമായ മെയ് 31-നു റിയാദിലെ സ്കൂളുകളില്‍ നടന്ന പരിപാടികളില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ബോയിസ് സ്കൂല്‍ പ്രിന്‍സിപ്പല്‍ ഡോ. എസ്.എം ഷൌകത്ത് പര്‍വേഷ്, വൈസ് പ്രിന്‍സിപ്പള്‍ മീരാ റഹ്മാന്‍, ഗേള്‍സ് സ്കൂളില്‍ വൈസ് പ്രിന്‍സിപ്പള്‍ അസ്മ ഷാ അല്‍യാസ്മിന്‍, അല്‍ആലിയ, മിഡിലീസ്റ്, മോഡേണ്‍ മിഡിലീസ്റ്, അലിഫ് ഇന്റര്‍നാഷണല്‍, യാര, ഡല്‍ഹി പബ്ളിക്സ്കൂള്‍ എന്നീ സ്കൂളുകളില്‍ യഥാക്രമം പ്രിന്‍സിപ്പല്‍മാരായ റഹ്മത്തുള്ള, ഷാനു ചാക്കോ, തബസ്സും ഫാറൂഖി, ജ്വോതി ടീച്ചര്‍, മുഹമ്മദ് മുസ്തഫ, ആസിമ സലീം, മിരാജ് മുഹമ്മദ് എന്നിവരും മോഡേണ്‍ സ്കൂളില്‍ പ്രിന്‍സിപ്പള്‍ ഇ. എം.ഹനീഫയും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ദമാം, ജുബൈല്‍, തബൂക് തുടങ്ങിയ കേന്ദ്രങ്ങളിലും ഷാര്‍ജയിലെ ഗള്‍ഫ് ഏഷ്യന്‍, ഇന്ത്യാ ഇന്റര്‍നാഷണല്‍, പേസ് ഇന്റര്‍ നാഷണല്‍ സ്കൂളൂകളിലുമായി പതിനായിരക്കണക്കിനു വിദ്യാര്‍ഥികളും ആയിരത്തിലധികം അധ്യാപകരും റിസയുടെ ലഹരിവിരുദ്ധപ്രതിജ്ഞയെടുത്തു. റിസയുടെ ഡോക്യുമെന്ററി പ്രദര്‍ശനവും നടന്ന ബുറൈദ, തബൂക് ഇന്റര്‍നാഷണല്‍  ഇന്ത്യന്‍ സ്കൂളൂകള്‍, അല്‍ഖൊസാമ (ദമാം) എന്നിവിടങ്ങളില്‍ യഥാക്രമം പ്രിന്‍സിപ്പല്‍മാരായ സിദിഖ്, ഷംസുദ്ദീന്‍, ഗോപിനാഥ് മേനോന്‍ എന്നിവര്‍ നേത്യത്വം നല്‍കി.

മധ്യവേനല്‍ അവധി ആരംഭിച്ച സകാക, അറാര്‍ തുടങ്ങിയ പ്രവിശ്യകളില്‍ അവധിയ്ക്കു ശേഷം പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സിറ്റിഫ്ളവര്‍ ഗ്രൂപ്പിന്റെ സഹകരണത്തൊടെ ലഹരിയില്‍നിന്നും സ്വയം വിട്ടുനില്‍ക്കാന്‍ ഉതകുന്ന പത്തുനിര്‍ദ്ദേശങ്ങളും പ്രതിജ്ഞയും അടങ്ങിയ ഇരുപതിനായിരം ലഘുലേഖകള്‍ക്ക ് പുറമെ, ദമാം മേഖലാസമിതി തയാറാക്കിയ ലഘുലേഖയും സ്കൂളൂകളില്‍ വിതരണം ചെയ്തു. സ്കൂള്‍അധികൃതര്‍, റിസയുടെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് സോണി കുട്ടനാട്, അഡ്വ. അസീഫ് മുഹമ്മദ് (ഷാര്‍ജ), സമീര്‍ യൂസഫ്, നൂഹ് പാപ്പനിശ്ശേരി, സഫീര്‍, മുഹമ്മദ് ഇസ്മയില്‍ നൌഷാദ് അനസ് ചുള്ളിമാനൂര്‍, ഷാജഹാന്‍ എടമണ്‍, ഷറഫുദീന്‍ അഴീക്കോട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍