കല കുവൈത്ത് എസ്എസ്എല്‍സി എന്‍ഡോവ്മെന്റിന് അപേക്ഷകള്‍ ക്ഷണിച്ചു
Friday, June 3, 2016 5:02 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള കുവൈത്ത് കല ട്രസ്റ് എന്‍ഡോവ്മെന്റിനുള്ള ഈ വര്‍ഷത്തെ അപേക്ഷകള്‍ ക്ഷണിച്ചു. 2016 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ മലയാളം മീഡിയത്തില്‍ പഠിച്ച് ഉന്നത മാര്‍ക്കോടെ വിജയിച്ച നിര്‍ധന വിദ്യാര്‍ഥികള്‍ക്കാണ് എന്‍ഡോവ്മെന്റ്. ഓരോ ജില്ലയില്‍നിന്നു രണ്ടു കുട്ടികള്‍ക്കു 5000 രൂപ വീതമാണ് എന്‍ഡോവ്മെന്റ്.

അപേക്ഷകള്‍ വെള്ളക്കടലാസില്‍ തയാറാക്കി മാര്‍ക്ക് ലിസ്റ്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, മലയാളം മീഡിയത്തിലാണ് പഠിച്ചത് എന്ന ഹെഡ്മാസ്ററുടെ സാക്ഷ്യപത്രം, രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലും വിലാസത്തില്‍ അയക്കുക.

വിലാസം: വി.വി. ദക്ഷിണാമൂര്‍ത്തി, ചെയര്‍മാന്‍, കുവൈത്ത് കല ട്രസ്റ്, എ.കെ.ജി സെന്റര്‍, തിരുവനന്തപുരം.
ചന്ദ്രമോഹന്‍ പനങ്ങാട്, സെക്രട്ടറി, കുവൈത്ത് കല ട്രസ്റ്, പനങ്ങാട് ഹൌസ്, പുലാമന്തോള്‍, മലപ്പുറം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍