ഫൊക്കാന: മലയാളിയുടെ മാമാങ്കത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, June 2, 2016 5:50 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ പ്രവാസി സംഘടനയായ ഫൊക്കാനയുടെ ജൂലൈ ഒന്നു മുതല്‍ നാലു വരെ കാനഡയിലെ ടൊറന്റോയില്‍ നടത്തുന്ന ജനറല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും എല്ലാ പ്രായത്തിലുംപെട്ടവര്‍ക്ക് ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ അറിയിച്ചു.

ചലച്ചിത്ര അവാര്‍ഡുദാനം

ചലച്ചിത്രരംഗത്തുള്ളവരുടെ സാന്നിധ്യവും അവരുടെ കലാപരിപാടികളും അവാര്‍ഡു ദാന ചടങ്ങുകളും കണ്‍വന്‍ഷന്റെ പ്രത്യേകതയാണ്. 'ഫിംകാ'എന്ന പേരില്‍ അമേരിക്കന്‍ മലയാളികളുടെ നിയന്ത്രണത്തില്‍, അവര്‍ കണ്െടത്തുന്ന താരങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്.

ഫൊക്കാന സ്റാര്‍ സിംഗര്‍

കണ്‍വന്‍ഷന്റെ മറ്റൊരു പ്രത്യേതകയാണ് ഫൊക്കാന സ്റാര്‍ സിംഗര്‍ മത്സരം. മികച്ച ഗായികാ ഗായകന്മാരെ കണ്െടത്തുവാന്‍ ജൂലൈ ഒന്നിനു സ്റാര്‍ സിംഗര്‍ മത്സരം നടത്തുന്നു. പ്രസിദ്ധ ഗായകന്‍ വേണുഗോപാലിന്റെ നേതൃതത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

മിസ് ഫൊക്കാന

ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനോടുബന്ധിച്ചു ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നുണ്ട്. മിസ് ഫൊക്കാന മത്സരം. ആദര്‍ശസൌന്ദര്യം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്, ഒരു പ്രത്യേക സംസ്കൃതിയില്‍ സന്ദര്യത്തിന്റേതായി കരുതപ്പെടുന്ന ഗുണങ്ങളുടെ സമ്പൂര്‍ണത ചേര്‍ന്ന സത്ത് എന്നാണ്. തത്ത്വചിന്തയുടെ വിഷയമെന്ന നിലയില്‍, പൊരുള്‍ബോധത്തിന്റെ തുടിപ്പുമായി അമേരിക്കന്‍ മലയാളികളുടെ പ്രിയ സംഘടന ഫൊക്കാന എത്തുന്നു. നമ്മുടെ യുവതലമുറയുടെ മിസ് ഫൊക്കാനയെ തെരെഞ്ഞടുക്കുന്നു. ജേതാക്കള്‍ക്ക് മിസ് കേരള മത്സരത്തില്‍ പങ്കുടുക്കുന്നത്തിനുള്ള അര്‍ഹത ലഭിക്കും.

ഗ്ളിമ്പ്സ് ഓഫ് ഇന്ത്യ

ഫൊക്കാനായുടെ ഒരു നുതന ആശയമാണ് ഗ്ളിമ്പ്സ് ഓഫ് ഇന്ത്യ എന്നത്. ഈ പദ്ധതിയുടെ ഉദ്ദേശം പുതുതലമുറയെ അവരുടെ പൂര്‍വികരുടെ ജന്മനാടിന്റെ സംസ്കാരം, പെത്രികം ഭൂപ്രകൃതി, ചരിത്രം, സാമൂഹിക ജീവിതം, സാഹിത്യം, കല, കൃഷി, സമ്പത്ത് വ്യവസ്ഥ, രാഷ്ട്രീയം തുടങ്ങിയവയെക്കുറിച്ചു ബോധവത്കരിക്കുക എന്നുള്ളതാണ്. ഇന്നത്തെയും, വരന്‍ പോകുന്ന തലമുറക്കാര്‍ വേരുകള്‍ തേടി പുറപെടുമ്പോള്‍ മേല്‍ പറഞ്ഞ സാമാന്യ വിജഞ്ഞാനം അത്യന്താപേഷിതമാണ് നമ്മുടെ കുട്ടികള്‍ക്ക്.

സാഹിത്യ സമ്മേളനം

കണ്‍വന്‍ഷന്റെ മറ്റൊരു പ്രധാന പരിപാടിയാണ് സാഹിത്യ സമ്മേളനം. മലയാള സംസ്കൃതിയുടെ തിലകക്കുറിയായി ശ്രേഷ്ഠഭാഷാ പദമലങ്കരിക്കുന്ന നമ്മുടെ മാതൃഭാഷയുടെ കേരളത്തനിമയും പഴമയും പാരമ്പര്യങ്ങളും ചേരുന്ന ദേവദ്രാവിഡ ഭാഷയെ അണിയിച്ചൊരുക്കാന്‍ ഇക്കുറി അക്ഷര സ്നേഹികള്‍ക്കും ഭാഷാ സ്നേഹികള്‍ക്കും ഒപ്പം മലയാള മുഖ്യധാരാ സഹിത്യത്തിലെ പ്രശസ്തരും എത്തുന്നു. പ്രമുഖ കവിയും സിനമസീരിയല്‍ നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രശസ്ത നോവലിസ്റും സാഹിത്യകാരനുമായ സേതു, കഥാകാരനും, മാധ്യമം ആഴ്ചപതിപ്പിന്റെ പത്രാധിപരുമായ പി.കെ. പാറക്കടവ്, കഥാകാരനും നോവലിസറ്റുമായ സതീഷ്ബാബു പയ്യന്നൂര്‍ എന്നിവരും പങ്കെടുക്കുന്നു.

മയാളി മങ്ക, ഉദയ കുമാര്‍ വോളി ബോള്‍ ടൂര്‍ണമെന്റ്, ബിസിനസ് സെമിനാറുകള്‍, വിമന്‍സ് ഫോറം സെമിനാറുകള്‍, കുട്ടികളുടെ മത്സരങ്ങള്‍, ചിരിഅരങ്ങ് തുടങ്ങി നരവധി പരിപാടികള്‍ കണ്‍വന്‍ഷന്റെ ഭാഗമായിരിക്കും.

കാനഡയില്‍ നടക്കുന്ന ഫൊക്കാനയുടെ മഹോത്സവം എന്നതിലുപരി അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന മുപ്പതു വര്‍ഷങ്ങളുടെ ചരിത്ര നിയോഗത്തില്‍ കൂടി കടന്നു പോകുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ കണ്‍വന്‍ഷന്.

എല്ലാ അമേരിക്കാന്‍ മലയാളികളേയും മലയാളി മാമങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട്, ഫൌണ്േടഷന്‍ ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, എന്റര്‍ടെയിന്‍മെന്റ് ചെയര്‍ ബിജു കട്ടത്തറ, വൈസ് പ്രസിഡന്റ് ജോയ് ചെമാച്ചന്‍, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, അസോ.ജോയിന്റ് സെക്രട്ടറി വര്‍ഗീസ് പലമലയില്‍, ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, അസോ. ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്, ട്രസ്റി ബോര്‍ഡ് സെക്രട്ടറി ബോബി ജേക്കബ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍