ഫിലഡല്‍ഫിയ സ്കൂളുകള്‍ക്ക് മുസ്ലിം പെരുന്നാളുകള്‍ക്ക് അവധി നല്‍കും
Thursday, June 2, 2016 5:49 AM IST
ഫിലഡല്‍ഫിയ: സ്കൂളുകളില്‍ രണ്ടു മുസ്ലിം പെരുന്നാള്‍ ദിനങ്ങള്‍ കൂടി അവധി ദിനമായി പ്രഖ്യാപിച്ചു. ഈദുല്‍ ഫിത്തര്‍, ഈദ് അല്‍ അദ്ദ എന്നീ പെരുന്നാള്‍ ദിനങ്ങള്‍ക്കാണ് അവധി നല്‍കുന്നതെന്നു മേയര്‍ ജിം കെന്നി, കൌണ്‍സില്‍മാന്‍ കര്‍ട്ടിസ് ജോണ്‍, ഫിലഡല്‍ഫിയ സ്കൂള്‍ ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ. വില്യം ഹൈറ്റ് എന്നിവര്‍ മേയ് 31നു പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

2016-17 വര്‍ഷങ്ങളിലാണ് ഈ തീരുമാനം നടപ്പാക്കുക എന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജനുവരിയില്‍ കൌണ്‍സില്‍ ഐക്യകണ്ഠ്യേന ഈ തീരുമാനം അംഗീകരിച്ചിരുന്നുവെങ്കിലും ഔദ്യോഗികമായി പഖ്യാപനം ഉണ്ടായത് ചൊവ്വാഴ്ചയാണ്.

ഫിലഡല്‍ഫിയ സിറ്റി മതസ്വാന്ത്യ്രം അനുവദിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണെന്നും നിരവധി മുസ്ലിം വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും തീരുമാനം സന്തോഷകരമായിരിക്കുമെന്നും സുപ്രണ്ട് ഡോ. വില്യം ഹൈറ്റ് അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍