ഡാളസില്‍ 'വൈ ഫൈ' സ്റേജ് ഷോ ജൂണ്‍ നാലിന്
Thursday, June 2, 2016 5:49 AM IST
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'വൈ ഫൈ' സ്റേജ് ഷോ, ജൂണ്‍ നാലിനു (ശനി) വൈകുന്നേരം 6.30 നു ഗാര്‍ലന്‍ഡ് എംജിഎം ഓഡിറ്റോറിയത്തില്‍ നടക്കും.

പ്രമുഖ മലയാള ചലചിത്ര സംവിധായകനായ ജി.എസ്. വിജയന്‍ നയിക്കുന്ന ഈ കലാവിരുന്നില്‍ പ്രശസ്ത സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദന്‍, ശ്വേതാമേനോന്‍, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, വിഷ്ണുപ്രീയ, പാര്‍വതി നമ്പ്യാര്‍ തുടങ്ങിയവര്‍ അണിനിരക്കും. മറ്റു നഗരങ്ങളില്‍ ഇതിനോടകം മികച്ച പ്രതികരണമാണ് ഈ സ്റേജ് ഷോയ്ക്ക് ലഭിച്ചത്. ലൈവ് ഓര്‍ക്കസ്ട്രയോടുകൂടിയ ഗാനമേളയും പരിപാടിയില്‍ ഉണ്ടാവും.

വിലാസം: എംജിഎം ഓഡിറ്റോറിയം 5210 ഘീരൌ ഏൃീ്ല ഞറ ഏമൃഹമിറ, ഠത 75043.

വിവരങ്ങള്‍ക്ക്: ബാബു മാത്യു 2142938851, റോയ് കൊടുവത്ത് 9725697165, ടോമി നെല്ലുവേലില്‍ 9725337399, ജോണി സെബാസ്റ്യന്‍ 9723752232.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍