തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ പിക്നിക് ജൂണ്‍ നാലിന്
Thursday, June 2, 2016 5:49 AM IST
ഡാളസ് : തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ വാര്‍ഷിക പിക്നിക് ജൂണ്‍ നാലിനു (ശനി) രാവിലെ പത്തു മുതല്‍ കരോള്‍ട്ടനിലുള്ള മേരി കാര്‍ട്ടന്‍ പാര്‍ക്കില്‍ നടക്കും.

നാടന്‍ വിഭവങ്ങള്‍, ബാര്‍ബിക്യൂ, സ്പോട്സ് മത്സരങ്ങള്‍, കുട്ടികള്‍ക്കായി പ്രത്യേക കായിക വിനോദങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു പിക്നിക് ആവേശകരമാക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ജെ.പി ജോണ്‍, മാത്യു സാമുവല്‍, സുനു മാത്യു, സുനില്‍ തലവടി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ളെക്സിലെ എല്ലാ തിരുവല്ലാ നിവാസികളേയും സ്നേഹിതരെയും പിക്നിക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് സോണി ജേക്കബ് അറിയിച്ചു.

സ്ഥലം: മേരി കാര്‍ട്ടന്‍ പാര്‍ക്ക് (2320 ഒലമറ ഘി, ഇമൃൃീഹഹീി).

വിവരങ്ങള്‍ക്ക്: ജെ.പി ജോണ്‍ 214 717 0184, മാത്യു സാമുവല്‍ 972 890 7023,
സുനു മാത്യു 682 560 9642, സുനില്‍ തലവടി 214 543 7556.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍