അബാസിയ ഇസ്ലാഹി മദ്രസ ആര്‍ട്സ് ഫെസ്റ് സംഘടിപ്പിച്ചു
Thursday, June 2, 2016 5:46 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ അബാസിയയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാഹി മദ്രസയിലെ വിദ്യാര്‍ഥികളുടെ കലാമത്സര പരിപാടി അബാസിയ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു.

ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.പി.മുഹമ്മദ് അബ്ദുല്‍ അസീസ്, വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

കിഡ്സ്, സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ നാല് വിഭാഗങ്ങളില്‍ ഖുര്‍ആന്‍ പാരായണം, ഹിഫ്ദ്, പ്രസംഗം, ഇസ്ലാമിക ഗാനം, സംഘ ഗാനം, കഥ പറയല്‍, ആംഗ്യ പാട്ട്, ബാങ്ക് വിളി, കൈയെഴുത്ത് മത്സരം, പോസ്റര്‍ ഡിസൈനിംഗ്, മെമ്മറി ടെസ്റ് തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.

മത്സരങ്ങള്‍ക്ക് മദ്രസ പ്രധാന അധ്യാപകന് മുജീബു റഹ്മാന് സ്വലാഹി, പിടിഎ പ്രസിഡന്റ് സജ്ജാദ് കൊച്ചി, അബ്ദുല്‍ അസീസ് നരക്കോട്, നിമില്‍ ഇസ്മായില്‍, ആസിഫ് നല്ലളം, ഫഹദ് അത്തോളി, മമ്മു വടകര, റഫീഖ് കണ്ണൂക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശഫീഖ് മോങ്ങം, കെ.സി.അബ്ദുല്‍ കരീം, കെ.സി.അബ്ദുല്‍ മജീദ്, സാലിഹ് സുബൈര്‍, അബ്ദുറഹീം തുടങ്ങിയവര്‍ വിധികര്‍ത്താക്കളായിരുന്നു.

പരിപാടിയില്‍ ആകര്‍ഷകമായ രീതിയില്‍ അറബി പ്രഭാഷണമവതരിപ്പിച്ച ഫര്‍വാനിയ ഇസ്ലാഹി മദ്രസയിലെ വിദ്യാര്‍ഥി ഫഹീം ഹാഷിമിന് അപ്സര മഹമൂദ് ഉപഹാരം നല്കി.

വിജയികള്‍ക്ക് ടി.പി.അബ്ദുല്‍ അസീസ്, എന്‍.കെ.അബ്ദുസലാം, ഹാറൂണ്‍ അബ്ദുല്‍ അസീസ്, ഹാഫിദ് മുഹമ്മദ് അസ്ലം, മുജീബുറഹ്മാന്‍, മുഹമ്മദ് അസ് ലം കാപ്പാട് തുടങ്ങിയവരും പിടിഎ അംഗങ്ങളും സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍