ഫോമ സ്ഥാനാര്‍ത്ഥികള്‍ക്ക് സ്റാറ്റന്‍ഐലന്‍ഡില്‍ സ്വീകരണം ജൂണ്‍ അഞ്ചിന്
Thursday, June 2, 2016 4:57 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ഫോമയ്ക്ക് (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക) കെട്ടുറപ്പും സുസ്ഥിരവുമായ നേതൃത്വം നല്‍കുവാന്‍ 2017- 18 ഭരണ സമിതിയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സാമൂഹ്യ-സാംസ്കാരിക-സംഘടനാ തലങ്ങളില്‍ സുപരിചിതരായ ബെന്നി വാച്ചാച്ചിറ, ജിബി തോമസ്, ജോസി കുരിശിങ്കല്‍ എന്നിവര്‍ക്ക് പിന്തുണയും ആശംസയും നേരുവാന്‍ ഫ്രണ്ട്സ് ഓഫ് സ്റാറ്റന്‍ഐലന്‍ഡ് സ്വീകരണ സമ്മേളനം ഒരുക്കുന്നു. ജൂണ്‍ അഞ്ചാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചിനു സ്റാറ്റന്‍ഐലന്‍ഡിലെ അരോമ റസ്ററന്റില്‍ വച്ച് (461 ജീൃ ഞശരവാീിറ അ്ല, ടമേലിേ കഹെമിറ, ചഥ 10302) നടത്തപ്പെടുന്ന സ്വീകരണ പരിപാടികളില്‍ സ്റാറ്റന്‍ഐലന്‍ഡിലേയും സമീപ പ്രദേശങ്ങളിലേയും സാമൂഹ്യപ്രവര്‍ത്തകര്‍, സാംസ്കാരിക- സാഹിത്യ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പൊന്നച്ചന്‍ ചാക്കോ (718 687 7627), ആന്റോ ജോസഫ് (347 524 3047), സണ്ണി കോന്നിയൂര്‍ (917 514 1396), എസ്.എസ് പ്രകാശ് (917 301 8885), ബാബു മൈലപ്ര (347 466 0706).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം