കല്യാണ്‍ ജ്വല്ലേഴ്സിനു സൂപ്പര്‍ ബ്രാന്‍ഡ്സ് 2016 പദവി
Wednesday, June 1, 2016 8:25 AM IST
അബുദാബി: ഗള്‍ഫിലെ ഏറ്റവും വിശ്വാസമാര്‍ജിച്ച ജ്വല്ലറി ബ്രാന്‍ഡായ കല്യാണ്‍ ജ്വല്ലേഴ്സ് മേഖലയിലെ ഏറ്റവും സുതാര്യവും ഉപഭോക്തൃസൌഹാര്‍ദപരവുമായ ജ്വല്ലറി ഗ്രൂപ്പിനുള്ള സൂപ്പര്‍ ബ്രാന്‍ഡ് 2016 പദവി സ്വന്തമാക്കി.

ദുബായി ഫെസ്റിവല്‍ സിറ്റിയിലെ ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍ ബ്രാന്‍ഡസ് ബ്രാന്‍ഡ് കൌണ്‍സില്‍ ചെയര്‍മാനും സൂപ്പര്‍ ബ്രാന്‍ഡ് മിഡില്‍ ഈസ്റ് ഡയറക്ടറുമായ മൈക്ക് ഇംഗ്ളീഷ് കല്യാണ്‍ ജ്വല്ലേഴ്സ് ഓവര്‍സീസ് ഓപ്പറേഷന്‍ എന്‍.ആര്‍. വെങ്കിട്ടരാമന് അവാര്‍ഡു സമ്മാനിച്ചു.

ഉപഭോക്താക്കളുമായി നല്ല ബന്ധം പുലര്‍ത്താന്‍ സാധിച്ച കല്യാണ്‍, ഗ്ളോബല്‍ വില്ലേജ് ഏര്‍പ്പെടുത്തിയ ബെസ്റ് റിട്ടേയ്ലര്‍ അവാര്‍ഡും സ്വന്തമാക്കിയിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍