കരിവെള്ളൂര്‍ മുരളിക്ക് സ്വീകരണം നല്‍കി
Wednesday, June 1, 2016 6:11 AM IST
അബുദാബി: ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ പ്രമുഖ നാടക രചയിതാവും സംവിധായകനും കവിയും പ്രഭാഷകനുമായ കരിവെള്ളൂര്‍ മുരളിക്ക് പയ്യന്നൂര്‍ സൌഹൃദ വേദി അബുദാബി ഘടകം സ്വീകരണം നല്‍കി.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് യു. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. കെ.കെ. പിലിക്കോട്, കരിവെള്ളൂര്‍ മുരളിയെ പരിചയപ്പെടുത്തി. വി.ടി.വി ദാമോദരന്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പി. പത്മനാഭന്‍, ജനാര്‍ദ്ദനദാസ് കുഞ്ഞിമംഗലം, ജയദേവന്‍, സൌഹൃദ വേദി അബുദാബി ഘടകം ജനറല്‍ സെക്രട്ടറി ബി. ജ്യോതിലാല്‍, ട്രഷറര്‍ പി. ജ്യോതിഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പയ്യന്നൂര്‍ സൌഹൃദ വേദി സമൂഹത്തിനു നല്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്നു സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് കരിവെള്ളൂര്‍ മുരളി അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള