ലക്ഷ്മി നാരായണ്‍ മഹാദേവന് റോയല്‍ സൊസൈറ്റി ഫെലോഷിപ്പ്
Wednesday, June 1, 2016 6:10 AM IST
വാഷിംഗ്ടന്‍: റോയല്‍ സൊസൈറ്റി പ്രഖ്യാപിച്ച ഫെല്ലോഷിപ്പിന് അര്‍ഹരായ അഞ്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞരില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി മാത്തമാറ്റിക്സ് പ്രഫസര്‍ ഡോ. ലക്ഷ്മി നാരായണ്‍ മഹാദേവനും.

യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ് മോളികൂളര്‍ ബയോളജി ഗ്രൂപ്പ് ലീഡര്‍ രാമാനുജം ഹെഗ്ഡെ, ദര്‍ഹം യൂണിവേഴ്സിറ്റി കെമിസ്ട്രി പ്രഫസര്‍ ജസ്പാല്‍ ബന്ധ്യാള്‍, യൂണിവേഴ്സിറ്റി ഓഫ് യോര്‍ക്ക് ഫിസിക്സ് പ്രഫസര്‍ പ്രതിഭ ഗെയ് എന്നിവരും ഫെലോഷിപ്പിന് അര്‍ഹരായി.

1965ല്‍ ഇന്ത്യയില്‍ ജനിച്ച ലക്ഷ്മി നാരായണ്‍ മഹാദേവന്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസില്‍ നിന്നും ബിരുദവും ഓസ്റിന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസില്‍ നിന്ന് ബിരുദാനന്തര ബിരുദവും 1995 ല്‍ സ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കി.

2003ലാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റില്‍ മാത്തമാറ്റിക്സ് ഫാക്കല്‍റ്റിയില്‍ പ്രഫസറായി ജോലിയില്‍ പ്രവേശിച്ചത്. മാത്തമാറ്റിക്സ് ഫാക്കല്‍റ്റിയില്‍ ആദ്യമായി നിയമിക്കപ്പെടുന്ന ഇന്ത്യന്‍ വംശജനായിരുന്ന അദ്ദേഹം 2000ത്തില്‍ ഊര്‍ജ്ജ തന്ത്രത്തില്‍ എല്‍ജി നോബല്‍ പ്രൈസിന് അര്‍ഹനായി. കൂടാതെ നിരവധി അംഗീകാരങ്ങളും മഹാദേവന് ലഭിച്ചിട്ടുണ്ട്.

2016ല്‍ അമ്പത് ശാസ്ത്രജ്ഞര്‍ക്കാണ് എഫ്ആര്‍എസ് നല്‍കിയിട്ടുളളതെന്ന് റോയല്‍ സൊസൈറ്റി പ്രസിഡന്റ് വെങ്കി രാമകൃഷ്ണന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍