ഒക്ലഹോമയില്‍ നാറ്റീവ് മിഷന്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ജൂണ്‍ അഞ്ചു മുതല്‍ 10 വരെ
Wednesday, June 1, 2016 6:10 AM IST
ഒക്ലഹോമ: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മര്‍ത്തോമ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നാറ്റീവ് അമേരിക്കന്‍ മിഷന്‍ ജൂണ്‍ അഞ്ചു മുതല്‍ 10 വരെ ഒക്ലഹോമ ബ്രോക്കര്‍ ബോ ക്യാമ്പ് ഇസ്രായേല്‍ ഫോള്‍സമില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ സംഘടിപ്പിക്കുന്നു.

വേദപഠനം, സംഗീതം, സ്പോര്‍ട്സ്, കലാമത്സരങ്ങള്‍, ഗ്രൂപ്പ് പഠനം തുടങ്ങിയ ക്രമീകരിച്ചിട്ടുണ്െടന്ന് സംഘാടകര്‍ അറിയിച്ചു. വിബിഎസില്‍ പ്രവേശനം സൌജന്യമാണ്. റവ. ഡെന്നീസ് ഏബ്രഹാം, കോഓര്‍ഡിനേറ്റര്‍ ആയിട്ടുളള കമ്മിറ്റിയാണ് വിബിഎസിനു നേതൃത്വം നല്‍കുന്നത്. ഡാളസിലും ഒക്ലഹോമയിലുമുളള മാര്‍ത്തോമ ഇടവകാംഗങ്ങള്‍ വിബിഎസിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക് : റവ. ഡെന്നീസ് ഏബ്രഹാം 516 377 3311

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍