സിക്ക വൈറസുമായി ആദ്യ കുഞ്ഞിന്റെ ജനനം
Wednesday, June 1, 2016 6:09 AM IST
ന്യൂയോര്‍ക്ക്: ന്യൂജേഴ്സി ഹക്കന്‍സാക്ക് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ സിക്ക വൈറസുമായി ആദ്യ കുഞ്ഞു പിറന്നതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. തലച്ചോറിനകത്ത് ഉണ്ടാകുന്ന മൈക്രോസെഫാലി എന്ന രോഗലക്ഷണങ്ങള്‍ സിക്ക വൈറസുമായി ബന്ധപ്പെട്ടതാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്ക് ട്രൈസ്റേറ്റില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മുപ്പത്തൊന്നുകാരിയായ യുവതിയെ സിക്ക വൈറസ് രോഗം ഗുരുതരമായതിനെ തുടര്‍ന്നു വെളളിയാഴ്ചയാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു ഗര്‍ഭിണിയായ യുവതി കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു. വിദേശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു യുവതി. അമേരിക്കയില്‍ എത്തുന്നതുവരെ കാര്യമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സിക്ക വൈറസ് വ്യാപകമാകുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ ഇതുവരെ 591 പേരില്‍ സിക്ക വൈറസ് ബാധിച്ചതായി കണ്െടത്തിയിട്ടുണ്െടന്ന് സിഡിസി അറിയിച്ചു. പനി, സന്ധി വേദന, ചുമപ്പ് കണ്ണ്, റാഷ് എന്നിവയാണ് രോഗലക്ഷണം. ഈ രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ചികിത്സ തേടണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍