മല്ലപ്പള്ളിസംഗമം ധനസഹായം നല്‍കി
Wednesday, June 1, 2016 6:08 AM IST
ഹൂസ്റണ്‍: കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി മലപ്പളളി സംഗമം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മല്ലപ്പളളി താലൂക്കിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത രണ്ട് ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളുടെ മുഴുവനും ഫീസ് നല്‍കി സഹായിക്കാന്‍ പ്രസിഡന്റ് ചാക്കോ നൈനാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

യോഗത്തില്‍ സെക്രട്ടറി സിജോ ജോയി, ട്രഷര്‍ സെന്നി ഉമ്മന്‍, വൈസ് പ്രസിഡന്റ് സജി മാത്യു, മറിയാമ്മ തോമസ്, ഷൈനി ഉമ്മന്‍, മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രസ്തുത വിദ്യാഭ്യാസ സഹായം വിദ്യാര്‍ഥികളായ ജോമോള്‍ പി. ഫ്രാന്‍സിസിന്റെയും മെര്‍ലിന്‍ മാത്യുവിന്റെയും ബാങ്ക് അക്കൌണ്ടിലേക്ക് അയച്ചു കൊടുത്തതായി പ്രസിഡന്റ് ചാക്കോ നൈനാന്‍ ട്രഷറര്‍ സെന്നി ഉമ്മനും അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി