ഡാളസില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജണല്‍ ബൈനിയല്‍ കോണ്‍ഫറന്‍സ് ജൂണ്‍ 17ന്
Wednesday, June 1, 2016 6:07 AM IST
ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജണിന്റെ നേതൃത്വത്തില്‍ എല്ലാ രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന കോണ്‍ഫറന്‍സ് ഈ വര്‍ഷം ജൂണ്‍ 17നു (വെളളി) വൈകുന്നേരം ആറിന് ഡാളസില്‍ (580 രമഹെേലഴഹലി, റൃ, ഴമൃഹമിറ, ഃ 75043) നടക്കും.

ഇതോടനുബന്ധിച്ച് എക്സിക്യൂട്ടീവ് കൌണ്‍സിലും പൊതുയോഗവും അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുളള അമേരിക്ക റീജണല്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കുമെന്ന് ഇലക്ഷന്‍ കമ്മീഷണര്‍ ചെറിയാന്‍ അലക്സാണ്ടര്‍ അറിയിച്ചു.

ന്യൂയോര്‍ക്ക്, ഡാളസ്, ടൊറേന്റോ, ഹൂസ്റണ്‍, ഷിക്കാഗോ, ഒഹായോ, ഓസ്റിന്‍, ന്യൂജേഴ്സി, കലിഫോര്‍ണിയ, ഫിലഡല്‍ഫിയ, ഒക്ലഹോമ, അറ്റ്ലാന്റാ തുടങ്ങി അമേരിക്കയിലേയും കാനഡയിലേയും വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുമെന്നു റീജണല്‍ ചെയര്‍മാന്‍ ജോണ്‍സണ്‍, തലച്ചെല്ലൂര്‍, പ്രസിഡന്റ് ഏലിയാസ് പത്രോസ്, ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ്, ഗോപാലപിളള, വര്‍ഗീസ് മാത്യു, സിസില്‍ ചെറിയാന്‍, ഫിലിപ്പ് തോമസ്, പ്രമോദ് നായര്‍, സുജന്‍ കാക്കനാട്, സുജിത് തങ്കപ്പന്‍, ഏലിക്കുട്ടി ഫ്രാന്‍സിസ്, രജ്ഞിത് ലാല്‍, അലക്സ് അലക്സാണ്ടര്‍, പ്രിയ ചെറിയാന്‍, ഡോ. വികാസ് നെടുംമ്പളളില്‍, ദീപക് കൈതക്കപ്പുഴ, സാജു സെബാസ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം