സുല്‍ത്താന ജാലിയാത്ത് സൌജന്യ ഉംറ യാത്ര ജൂണ്‍ ഒന്‍പതിന്
Wednesday, June 1, 2016 6:07 AM IST
റിയാദ്: റിയാദ് സുല്‍ത്താന കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ സംഘടിപ്പിക്കുന്ന സൌജന്യ ഉംറ യാത്ര ജൂണ്‍ ഒന്‍പതിനു (വ്യാഴം) ഉച്ചയ്ക്ക് ഒന്നിന് ശാര വസീറിലെ ജീ മാര്‍ട്ട് പരിസരത്ത് നിന്നു പുറപ്പെടും.

ബാച്ചലേഴ്സിനു മാത്രമായി സംഘടിപ്പിക്കുന്ന യാത്ര 11നു (ശനി) രാവിലെ മക്കയില്‍നിന്നു മടങ്ങും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അവരുടെ ഇഖാമയിലുള്ള പേരും ഇഖമ നമ്പറും വാട്സ്ആപ്പ് മൊബൈല്‍ നമ്പറും 0550248602, 0561562092 എന്നീ നമ്പറുകളിലേക്ക് അയയ്ക്കണമെന്ന് സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ ഉമര്‍ ഫാറൂഖ് മദനി അറിയിച്ചു.