മഹ്ദ് അല്‍ ഉലൂം സ്കൂളിനു നൂറുമേനി വിജയം
Wednesday, June 1, 2016 6:04 AM IST
ജിദ്ദ: മദാ ഇന്‍ അല്‍ ഫഹദ്: സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷയില്‍ മഹ്ദ് അല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്കൂള്‍ തുടര്‍ച്ചയായ നാലാം തവണയും നൂറുമേനിയോടെ തിളക്കമാര്‍ന്ന വിജയം നേടി. പരീക്ഷക്കിരുന്ന 34 വിദ്യാര്‍ഥികളില്‍ ഏഴു വിദ്യാര്‍ഥികള്‍ സിജിപി എ 10 പോയന്റും 10 വിദ്യാര്‍ഥികള്‍ 9 പോയന്റിന് മുകളിലും നേടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു. 11 വിദ്യാര്‍ഥികള്‍ 80 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് വാങ്ങിയാണു വിജയിച്ചത്.

അസീല്‍ അബ്ദുള്ള, അബ്ദുല്‍ ബാസിത്, സഫ്വാന, സമര്‍ തൌസീഫ്, അനീഷ ഷെട്ടി, നെഹ്ല ജമീല്‍ അഹ്മദ്, ഫാത്തിമ സല്‍വ എന്നീ വിദ്യാര്‍ഥികളാണ് മുഴു വന്‍ വിഷയങ്ങളിലും എപ്ളസ് നേടിയത്. കൂടാതെ വിവിധ വിഷയങ്ങളില്‍ 65 എ പ്ളസ് കരസ്ഥമാക്കാന്‍ സ്കൂളിനു സാധിച്ചു.

ഉന്നത വിജയം കരസ്ഥമാക്കുന്നതിനു കഠിന ശ്രമം നടത്തിയ അധ്യാപകരെയും വിദ്യാര്‍ഥിളെയും രക്ഷിതാക്കളെയും സ്കൂള്‍ ഡയറക്ടര്‍മാരായ അബ്ദു റഹീം വണ്ടുര്‍, അബ്ദുറബ് ചെമ്മാട് മുജീബ് റഹ്മാന്‍ എആര്‍ നഗര്‍, മാനേജര്‍ അഹ്മദ് സഫര്‍ അബ്ദുള്ള അല്‍ ഗാംദി, ഓപ്പറേഷന്‍സ് മാനേജര്‍ യഹ്യ ഖലീല്‍ നൂറാനി, പ്രിന്‍സിപ്പള്‍ ഡോ. ഫിറോസ് മുല്ല തുടങ്ങിയവര്‍ പ്രത്യേകം അനുമോദിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍