എന്‍എസ്എസ് കുവൈറ്റ് വനിതാസമാജത്തിനു പുതിയ ഭാരവാഹികള്‍
Wednesday, June 1, 2016 6:03 AM IST
കുവൈത്ത് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വനിതാ വിഭാഗമായ വനിതാസമാജം 2016-17 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ദീപ പിള്ള (കണ്‍വീനര്‍), കീര്‍ത്തി സുമേഷ് (ജോ. കണ്‍വീനര്‍), സ്മിത സജി (പ്രോഗ്രാം കണ്‍വീനര്‍), അനിത സന്തോഷ് (ജോ. പ്രോഗ്രാം കണ്‍വീനര്‍) എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി നിധി സുനീഷ്, ചന്ദ്രിക പ്രസാദ്, ശാന്തി വേണുഗോപാല്‍ എന്നിവരെയും തെരഞ്ഞെടുത്തു. ദീപ്തി പ്രശാന്ത്, വര്‍ഷ സംജിത്, കൃഷ്ണ ജയറാം, ശ്രീപ്രിയ ഗിരീഷ്, ശാന്തി അനില്‍കുമാര്‍ എന്നിവരാണ് വിവിധ ഏരിയ ഭാരവാഹികള്‍. ദീപ പ്രവീണ്‍, ഐശ്വര്യ ശ്രീകുമാര്‍, ശ്രീജ സുരേഷ് എന്നിവര്‍ ജോയിന്റ് ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാര്‍ ആണ്.

മംഗഫില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചു നടന്ന തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് കുവൈറ്റ് പ്രസിഡന്റ് ഉല്ലാസ് കുമാര്‍, ജനറല്‍ സെക്രട്ടറി പ്രസാദ് പത്മനാഭന്‍, ട്രഷറര്‍ ശ്രീകുമാര്‍ വി. പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍