തുംബൈ ഫാര്‍മസി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ ആരംഭിച്ചു
Wednesday, June 1, 2016 6:01 AM IST
ദുബായി: യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഫാര്‍മസി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ ആരംഭിച്ചു. പ്രാരംഭഘട്ടമായി തുംബൈ ഫാര്‍മസിയുടെ രണ്ടു ശാഖകള്‍ ഹൈദരാബാദില്‍ ആരംഭിച്ചു.

തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീന്‍ പുതിയ ഫാര്‍മസി ശാഖകള്‍ ഉദ്ഘാടനം ചെയ്തു. തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍, ഡോ.മൊഹമ്മദ് മസൂദ് അലി ഖാന്‍ (ന്യൂ ലൈഫ് ഹോസ്പിറ്റല്‍) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഉന്നത നിലവാരമുള്ള മരുന്നുകള്‍ പ്രദാനം ചെയ്യുന്ന തുംബൈ ഫാര്‍മസിയുടെ നൂറു ശാഖകള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുമെന്നു തുംബൈ ഗ്രൂപ്പു ഭാരവാഹികള്‍ അറിയിച്ചു.