ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി തെരെഞ്ഞെടുപ്പ് വിജയികള്‍ക്കു സ്വീകരണം നല്‍കി
Wednesday, June 1, 2016 4:24 AM IST
ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി തെരെഞ്ഞെടുപ്പ് വിജയികള്‍ക്ക് പൊതു സ്വികരണം നല്കി. കെഎംസിസി, ഒഐസിസി, ഇസ്ഫാഫ് എന്നിവരുടെ സഹകരണത്തോടെയുള്ള പാനലിലെ ആറു പേരാണു വിജയിച്ചത്. ഈ പാനലില്‍ത്തന്നെയുള്ള മലയാളിയായ കെ. അബ്ദുല്‍ നാസറിന് നാലാം സ്ഥാനം ലഭിച്ചിരുന്നെങ്കിലും ഒരു സംസ്ഥാനത്ത് നിനും രണ്ടില്‍ കുടുതല്‍ പേര് പാടില്ല എന്നത് കാരണം ഒഴിവാക്കപ്പെട്ടു. ആയതിനാല്‍ സാങ്കേതികമായി മുഴുവന്‍ പാനലും വിജയിച്ചു. ഇതിനു നന്ദി പറയുന്നതിനു കൂടിയാണ് ഈ സ്വികരണ പരിപാടി സംഘടിപ്പിച്ചത്.

ജനകീയ വിജയമാണു എന്നും അതിനാല്‍ തന്നെ ജനപക്ഷത്ത് നിന്ന് രക്ഷിതാക്കളുമായി കൂടിയാലോചനകള്‍ നടത്തി മാത്രമേ മുന്നോട്ടു പോവൂ എന്നും ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ച മുഹമ്മദ് ഇഖ്ബാല്‍ മനിസ്സാര്‍ കുന്നത്ത് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് രക്ഷിതാക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ശക്തമായ ശ്രമം നടത്തുമെന്നു അംഗങ്ങളായ അഡ്വ. കെ. ശംസുദ്ധീന്‍, മോഹന്‍ ബാലന്‍, അസിഫ് ദാവൂദി, താഹിര്‍ അലി, മാജിദ് സാലീം സിദ്ദിഖി എന്നിവര്‍ പറഞ്ഞു. സംഘടനാ നേതാകളായ സി. കെ. ശാകിര്‍, അബ്ദുല്‍ അസീസ് തങ്കയത്തില്‍, അബ്ദുറഹീം ഇസ്മയില്‍, പി. ടി. മുഹമ്മദ്, കെ. അബ്ദുല്‍ നാസര്‍, സലാഹു കാരാടാന്‍, മിര്‍സ കുദ്റത്ത്, കുഞ്ഞി, ഖാജ മൊഹിയുധീന്‍, സകീര്‍ ഹുസൈന്‍ എടവണ്ണ, ജോഷി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. കെ.ടി.എ മുനീര്‍ സ്വാഗതവും സമീര്‍ മലപ്പുറം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവല്ലൂര്‍