കുവൈത്ത് കെഎംസിസി നാഷണല്‍ എക്സിക്യൂട്ടീവ് ക്യാമ്പ് നടത്തി
Wednesday, June 1, 2016 4:24 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി നാഷണല്‍ കമ്മിറ്റി കബദില്‍ എക്സിക്യൂട്ടീവ് ക്യാമ്പ് നടത്തി. കെഎംസിസി നാല്പതാം വാര്‍ഷികാഘോഷ പദ്ധതി ഉള്‍പ്പെടെ രണ്ടു വര്‍ഷത്തെ കര്‍മ്മപദ്ധതിക്ക് ക്യാമ്പ് രൂപം നല്‍കി. ഉപദേശക സമിതി അംഗം സി.പി. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെഎംസിസി പ്രസിഡന്റ് കെ.ടി. പി അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. ദുബായി ഇന്‍സ്പയര്‍ ഇന്റര്‍നാഷണല്‍ സിഇഒ ശാഫി മുഹമ്മദ് വ്യക്തിത്വ വികസന ക്ളാസും ഡോക്ടര്‍ മുഹമ്മദലി സംഘടനാ ക്ളാസുമെടുത്തു.

കുവൈത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി പി.ഏ. അബ്ദുല്‍ ഗഫൂര്‍ വയനാട്, ട്രഷറര്‍ എം കെ അബ്ദുറസാഖ്, ഭാരവാഹികളായ ഫാറൂഖ് ഹമദാനി, മുഹമ്മദ് അസ്ളം കുറ്റിക്കാട്ടൂര്‍, ഇഖ്ബാല്‍ മാവിലാടം, എം.ആര്‍. നാസര്‍, സിറാജ് എരഞ്ഞിക്കല്‍, സലാം ചെട്ടിപ്പടി ക്യാന്പ് പ്രസീഡിയം നിയന്ത്രിച്ചു. ബഷീര്‍ ബാത്ത, എച്ച്. ഇബ്രാഹിം കുട്ടി, അജ്മല്‍ വേങ്ങര ആശംസകപ്പളര്‍ച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍