ദാറുല്‍ ഫുര്‍കാന്‍ മദ്രസയ്ക്ക് വീണ്ടും നൂറുമേനി വിജയം
Wednesday, June 1, 2016 4:24 AM IST
റിയാദ് : കൌണ്‍സില്‍ ഫോര്‍ ഇസ്ളാമിക്ക് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (സിഐഇആര്‍) അഞ്ച് , ഏഴ് ക്ളാസിലെ കുട്ടികള്‍ക്കായി നടത്തുന്ന പൊതുപരീക്ഷയിലാണ് റിയാദ് ദാറുല്‍ ഫുര്‍കാന്‍ അസീസിയ്യ മദ്രസ വീണ്ടും നൂറുമേനി വിജയം കരസ്ഥമാക്കിയത് മെഹവ് റഷീദ്, നിയ അശറഫ്, റുബ ഉമര്‍, മിന്‍ഹ അബ്ദുല്‍ കബീര്‍ എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി.സൌദി ഇന്ത്യന്‍ ഇസ്ളാഹീ സെന്റര്‍ പ്രസിഡന്റ് അഷറഫ് മരുത, മദ്രസ കണ്‍വീനര്‍ ശംസുദ്ദീന്‍ കണ്ണൂര്‍, കോഡിനേറ്റര്‍ സിറജ് ചെറുമുക്ക്, സദര്‍ മുദരിസ് അബൂഹുറൈറ മൂത്തേടം, മദ്രസാ പി.റ്റി.എ എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു. വേനലവധികഴിഞ്ഞ് മദ്രസ തുറക്കുന്ന സെപ്റ്റബര്‍ 23-നു യുകെ.ജി മുതല്‍ ഏഴുവരെ ക്ളാസുകളിലേക്ക് അഡ്മിഷന്‍ ആരംഭിക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍