ജെറ്റ് എയര്‍വേയ്സിനു പുതിയ ജനറല്‍ മാനേജര്‍
Tuesday, May 31, 2016 5:55 AM IST
മസ്ക്റ്റ്: ജെറ്റ് എയര്‍വേയ്സ് ഒമാന്‍ ജനറല്‍ മാനേജരായി മന്നു ആനന്ദ് നിയമിതനായി. ഡല്‍ഹി സ്വദേശിയായ മന്നു ഡല്‍ഹിയില്‍ കമ്പനിയുടെ ഉത്തരേന്ത്യന്‍ ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ചുവരികവെയാണ് പുതിയ നിയമം. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ജെറ്റില്‍ ജോലിചെയ്യുന്ന ഇദ്ദേഹത്തിന് ബ്രിട്ടീഷ് എയര്‍വേയ്സില്‍ ഏഴു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും മുതല്‍ കൂട്ടായുണ്ട്.

നിലവില്‍ കൊച്ചിയും തിരുവനന്തപുരവും കൂടാതെ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് ജെറ്റ് എയര്‍വേയ്സ് നേരിട്ടുള്ള സര്‍വീസ് നടത്തുന്നത്.

നാല്പതിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന ജെറ്റിന്റെ സാരഥിയുടെ ജീവിത പങ്കാളി ശോബ്നയാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം