അലിഗഡ് അലൂംനി അസോസിയേഷന്‍ കണ്‍വന്‍ഷന്‍ നടത്തി
Tuesday, May 31, 2016 5:54 AM IST
ഫിനിക്സ്: അലിഗഡ് അലൂംനി അസോസിയേഷന്‍ 15-ാമത് വാര്‍ഷിക സമ്മേളനം ഫിനിക്സ് സൌത്ത് മൌണ്ടന്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ മേയ് 13 മുതല്‍ 15 വരെ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന അലിഗഡ് യൂണിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ഥികളുടെ അപൂര്‍വ സംഗമ വേദിയായിരുന്ന ഷെല്‍ട്ടണ്‍ ഹോട്ടല്‍.

മൂന്നു ദിവങ്ങളിലായി നടന്ന സമ്മേളനത്തില്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും ലഫ്റ്റന്റ് ജനറലുമായ സമീറുദ്ദീന്‍ ഷാ മുഖ്യാതിഥിയായി പങ്കെടുത്തു. എഫ്എഎഎ പ്രസിഡന്റ് ഫെയ്സല്‍ സലിം അധ്യക്ഷത വഹിച്ചു. സഫര്‍ ഇക്സാല്‍ (ഒളിംപ്യന്‍ ആന്‍ഡ് ക്യാപ്റ്റന്‍ ഓഫ് ഇന്ത്യ നാഷണല്‍ ഹോക്കി ടീം), ഡോ. നദീംടറിന്‍, ഡോ. ഷാഹിദ് ജമാല്‍, ഡോ. സുഹെയ്ല്‍ സബീര്‍, പ്രഫ. സഫിയാന്‍ ബഗ് തുടങ്ങിയവര്‍ വിവിധ പഠന, പരിശീലന ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെയ്സന്‍ സലിം, സുഹെയ്ല്‍ അഗ്വാനി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികളും ബാങ്ക്വറ്റും സൈറ്റ് സീയിംഗും നടന്നു.

അരിസോണ അലിഗഡ് അലൂംനി അസോസിയേഷനാണു സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍