ഭദ്രാസന യുവജന സഖ്യ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Tuesday, May 31, 2016 5:52 AM IST
ഷിക്കാഗോ: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ ഭദ്രാസന യുവജന സഖ്യം പതിനെട്ടാമത് സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ജൂലൈ 15 മുതല്‍ 17 വരെ ഷിക്കാഗോ ക്രിസ്റല്‍ ലേക്കിലുള്ള കണ്‍ട്രി ഇന്‍ ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

നീണ്ട 15 വര്‍ഷങ്ങള്‍ക്കുശേഷം ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം ആതിഥ്യമരുളുന്ന യുവജന സമ്മേളനത്തിന്റെ ചിന്താവിഷയം 'ഞലുൃലലിെശിേഴ ഇവൃശ ശി മ രവമീശേര ംീൃഹറ’ എന്നതാണ്. നോര്‍ത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷന്‍ ഡോ. ഐസക്ക് മാര്‍ ഫീലക്സിനോസ് എപ്പിസ്കോപ്പ, റവ. ഏബ്രഹാം സ്കറിയ, ഡോ. തോമസ് ഇടുക്കുള, പ്രീത മാത്യു എന്നിവര്‍ നേതൃത്വം നല്‍കുന്ന സമ്മേളനത്തില്‍ സഖ്യം സീനിയര്‍ സുഹൃത്തുക്കള്‍ക്കായും പങ്കെടുക്കുന്ന കുട്ടികള്‍ക്കായും പ്രത്യേകം പരിപാടികള്‍ ക്രമീകരിച്ചിരിച്ചിട്ടുണ്ട്.

വിവിധ ഇടവകകളില്‍നിന്നു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. സമ്മേളനത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.

ഫീലക്സിനോസ് രക്ഷാധികാരിയായും ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ, വൈസ് പ്രസിഡന്റ് റവ. സോനു വര്‍ഗീസ്, കോണ്‍ഫറന്‍സ് കണ്‍വീനര്‍ മോനിഷ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റി സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

വിവരങ്ങള്‍ക്ക്: ംംം.ംശിറ്യരശ്യരീിളലൃലിരല.ീൃഴ

റിപ്പോര്‍ട്ട്: ബെന്നി പരിമണം