സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വണക്കമാസ സമാപനം മേയ് 31ന്
Tuesday, May 31, 2016 4:58 AM IST
ന്യൂജേഴ്സി : സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവകയിലെ വിവിധ കുടുംബ യുണിറ്റുകളുടെ നേതൃത്വത്തില്‍ മേയ് 22 മുതല്‍ മരിയഭക്തര്‍ തുടര്‍ന്നു പോന്ന വണക്കമാസ ആചരണ ത്തിന് മേയ് 31 നു ആഘോഷമായ സമാപനം കുറിക്കുന്നു.

മേയ് 31 നു വൈകിട്ട് 7.30-നു ആഘോഷമായ വിശുദ്ധബലിയോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. വിശുദ്ധ ബലിയില്‍ പാലാ സാന്ത്വന കൌണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. മാത്യു പന്തലാനിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത് എന്നിവര്‍ സഹകാര്‍മികരായി യിരിക്കും.

കത്തോലിക്കാ സഭ ആഗോള വ്യാപകമായി മേയ് മാസം മാതൃഭക്തിയും പരിശുദ്ധ അമ്മയോടുള്ള സ്നേഹവും വിശ്വാസവും സ്തുതിയും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഭവനങ്ങളും, ഇടവകകളും, ദേവാലയങ്ങളുംതീര്‍ഥാടന കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് മാതൃ വണക്കത്തിനായി പ്രത്യേക പ്രാര്‍ഥത്ഥനകള്‍ അനുവര്‍ത്തിച്ചു പോരുന്ന പതിവുണ്ട്.

ആഘോഷമായ ദിവ്യബലിയെത്തുടര്‍ന്നു വണക്കമാസ ജപം, ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, ലദ്ദീഞ്ഞ്, നേര്‍ച്ച കാഴ്ച സമര്‍പ്പണം എന്നിവ ഉണ്ടായിരിക്കും. സ്നേഹവിരുന്നോടെ വണക്കമാസ ആചരണത്തിനു സമാപനം കുറിക്കും.

തിരുനാള്‍ ആഘോഷങ്ങളില്‍ എല്ലാ ഇടവകാം ഭക്തിപൂര്‍വം പങ്കെടുത്ത് പരിശുദ്ധ കന്യകാമാതാവിന്റെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. ഈ വര്‍ഷത്തെ വണക്കമാസ പ്രാര്‍ത്ഥകളും, തിരുനാളും കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നത് ട്രസ്റികൂടിയായ മേരിദാസന്‍ തോമസ് ആണ്.

ട്രസ്റ്റിമാരായ ടോം പെരുംപായില്‍, തോമസ് ചെറിയാന്‍ പടവില്‍, മിനേഷ് ജോസഫ് എന്നിവര്‍ വണക്ക മാസ സമാപന ആഘോഷത്തിന് നേതൃത്വം നല്കും. ംലയ: ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം