സൌത്ത് വെസ്റ് ഭദ്രാസന ദിനം ജൂണ്‍ അഞ്ചിന്
Tuesday, May 31, 2016 4:57 AM IST
ഹൂസ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന ദിനം ജൂണ്‍ അഞ്ചിന് ഇടവക പളളികളില്‍ ആചരിക്കുന്നു. കഴിഞ്ഞ മാസം അറ്റ്ലാന്റയില്‍ കൂടിയ ഭദ്രാസന അസംബ്ളി സമ്മേളനത്തില്‍ ഭദ്രാസനതല ദിനാഘോഷവും പൊതുസമ്മേളനവും നടന്നു. എന്നാല്‍ ഇടവകതലത്തിലുളള ദിനാഘോഷവും ഭദ്രാസനത്തിനുവേണ്ടിയുളള പ്രത്യേക പ്രാര്‍ഥനകളും ജൂണ്‍ അഞ്ചിനു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം എല്ലാ പള്ളികളിലും നടത്തണമെന്നു ഭദ്രാസന മെത്രാപ്പോലീത്ത കല്‍പനയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏഴുവര്‍ഷക്കാലത്ത് ഭദ്രാസനത്തിന്റെ ആത്മീയവും ഭൌതികവുമായ വളര്‍ച്ചയില്‍ സഹകരിച്ച എല്ലാവര്‍ക്കും മാര്‍ യൌസേബിയോസ് നന്ദി അറിയിച്ചു. ഭദ്രാസന ആസ്ഥാന വികസന പദ്ധതികളിലും പുതുതലമുറയെ സഭയോടും ഭദ്രാസനത്തോടും ചേര്‍ത്തു നിര്‍ത്തുന്നതിന് ആവശ്യമായ ഇംഗ്ളീഷ് ഭാഷയുളള ആരാധനക്രമത്തിന്റെ വികസന പദ്ധതിയിലും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ വളരെ അത്യാവശ്യമാണെന്ന് മാര്‍ യൌസേബിയോസ് കല്‍പനയില്‍ ഉത്ബോധിപ്പിച്ചെന്നു ഭദ്രാസന പിആര്‍ഒ എല്‍ദോ പീറ്റര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി