യൂത്ത് ഇന്ത്യ കരിയര്‍ വര്‍ക്ഷോപ്പ് സംഘടിപ്പിച്ചു
Monday, May 30, 2016 7:15 AM IST
കൂവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് കരിയര്‍ വിംഗിനു കീഴില്‍ കോണ്‍ഫിഡന്‍സ് ബില്‍ഡിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സ്കില്‍സ് എന്ന തലക്കെട്ടില്‍ കരിയര്‍ വര്‍ക്ഷോപ്പ് സംഘടിപ്പിച്ചു.

കുവൈത്തില്‍ ഹൃസ്വ സന്ദര്‍ശനത്തിനു വന്ന പ്രശസ്ത സൈക്കോളജിസ്റും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗവുമായ ഡോ.എസ്.എല്‍.പി ഉമ്മര്‍ ഫാറൂഖ് ട്രെയിനിംഗ് സെഷന്‍ നിയന്ത്രിച്ചു. മറ്റുള്ളവരെ മാറ്റുന്നതിനേക്കാള്‍ എളുപ്പം സ്വയം മാറുന്നതാണെന്നു അദ്ദേഹം സൂചിപ്പിച്ചു. യൂത്ത് ഇന്ത്യ കുവൈത്തിന്റെ ഉപഹാരം പ്രസിഡന്റ് സി.കെ. നജീബ് ഡോ. എസ്.എല്‍.പി ഉമ്മര്‍ ഫാറൂഖിനു സമ്മാനിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. കരിയര്‍ വകുപ്പു കണ്‍വീനര്‍ മേഹനാസ് മുസ്തഫ, വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാറൂണ്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍