ക്നാനായ കലോത്സവം ജൂണ്‍ മൂന്നിന്
Monday, May 30, 2016 7:14 AM IST
കുവൈത്ത്: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്നാനായ കലോത്സവം ജൂണ്‍ മൂന്നിനു അബാസിയ യുണറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കും.

സംഘടനാംഗങ്ങള്‍ക്കിടയിലെ സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തുകയും പ്രോത്സാഹിപ്പികുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കലോത്സവം വൈകുന്നേരം അഞ്ചോടെ അവസാനിക്കും. പ്രസംഗം, ലളിതഗാനം, സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം, പുരാതന പാട്ട്, ബൈബിള് ക്വിസ് തുടങ്ങിയ ഒട്ടേറെ മത്സരഇനങ്ങള്‍ അംഗങ്ങളുടെ ഇടയില്‍ നിന്നും കഴിവുറ്റ കലാകാരന്മാരെയും കലാകാരികളെയും കണ്െടത്താന്‍ സഹായിക്കും.

എല്ലാ അംഗങ്ങളും മത്സരങ്ങളില്‍ പങ്കെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു ഭാരവാഹികള്‍ അറിയിച്ചു.