ഫോക് ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിച്ചു
Monday, May 30, 2016 7:14 AM IST
കുവൈത്ത്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് കണ്ണൂര്‍ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിന്റെ നിയന്ത്രണം എംബസിയുടെ അധീനതയില്‍ ആവണമെന്നും കൂടുതല്‍ ഫ്ളൈറ്റ് സര്‍വീസ് തുടങ്ങുവാനും അവധിക്കാലങ്ങളില്‍ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന എയര്‍ലൈന്‍സ് കമ്പനികളുടെ പ്രവണത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പെടുത്തി പരിഹരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ പ്രവാസി കാര്യ വകുപ്പു പുനരാരംഭിക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും കൂടിക്കാഴ്ചയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍