പാട്രിക് ചെറിയാന്‍ അനുസ്മരണവും സംഗീത ശുശ്രൂഷയും ജൂണ്‍ അഞ്ചിന്
Monday, May 30, 2016 7:12 AM IST
ഡാളസ്: സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ പാട്രിക് ചെറിയാന്‍ അനുസ്മരണവും സംഗീത ശുശ്രൂഷയും സംഘടിപ്പിക്കുന്നു. ജൂണ്‍ അഞ്ചിനു (ഞായര്‍) വൈകുന്നേരം 6.30ന് മസ്കിറ്റ് ബര്‍ണീസ് ബ്രിഡ്ജ് സെന്റ് പോള്‍സ് ദേവാലയത്തിലാണ് പരിപാടികള്‍.

അനുസ്മരണ സമ്മേളനത്തില്‍ റവ. ഷൈജു പി. ജോണ്‍ അധ്യക്ഷത വഹിക്കും. മര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ചില്‍നിന്നുളള പ്രഗല്ഭ പ്രാസംഗികയും സൈക്കോളജിസ്റുമായ പ്രീനാ മാത്യു മുഖ്യപ്രസംഗം നടത്തും.

തുടര്‍ന്നു നടക്കുന്ന സംഗീത ശുശ്രൂഷയ്ക്ക് പ്ളേബാക്ക് സിംഗറും റിക്കാര്‍ഡിംഗ് ആര്‍ട്ടിസ്റും പ്രമുഖ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ ടീമില്‍ അംഗവുമായ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി അലീഷാ തോമസ് നേതൃത്വം നല്‍കും.

അനുസ്മര സമ്മേളനത്തിലേക്കും സംഗീത ശുശ്രൂഷയിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി യൂത്ത് ലീഗ് ഭാരവാഹികളും കോഓര്‍ഡിനേറ്ററുമാരായ സണ്ണി കെ. ജോണ്‍, ഒ.സി. ഏബ്രഹാം, നിര്‍മല ഏബ്രഹാം എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക് : സണ്ണി കെ. ജോണ്‍ 214 395 8476, ഒ.സി. ഏബ്രഹാം 302 239 7119.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍