ട്രംപിനെതിരായ പ്രതിഷേധ റാലിക്കിടെ സാന്റിയാഗോയില്‍ സംഘര്‍ഷം
Saturday, May 28, 2016 9:54 AM IST
സാന്‍ഡിയാഗോ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ സാന്റിയാഗോയിലെ റാലിക്കിടെ പ്രതിഷേധവും സംഘര്‍ഷവും. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ശക്തമായ ട്രംപ് വിരുദ്ധതയ്ക്കാണ് സാന്റിയാഗോ സാക്ഷ്യംവഹിച്ചത്.

സാന്റിയാഗോ കണ്‍വന്‍ഷന്‍ സെന്ററില്‍ ട്രംപ് സംസാരിച്ചുകൊണ്ടിരിക്കവെയാണ് പുറത്ത് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാര്‍ വെള്ളക്കുപ്പികള്‍ പോലീസിനുനേരെ വലിച്ചെറിഞ്ഞു.

പ്രസിഡന്റായാല്‍ മെക്സിക്കോ അതിര്‍ത്തി മതില്‍കെട്ടി അടയ്ക്കുമെന്ന ട്രംപിന്റെ മുന്‍ പ്രസ്താവനയാണ് പ്രതിഷേധത്തിലേക്കു നയിച്ചത്. മെക്സിക്കോയുടെയും അമേരിക്കയുടെയും ദേശീയ പതാകകളുമായി ആയിരത്തിലധികം ആളുകള്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്തു. മെക്സിക്കന്‍ അതിര്‍ത്തി നഗരമാണ് സാന്റിയാഗോ. ഇവിടെയുള്ളവരില്‍ ഏറിയപങ്കും രണ്ടു രാജ്യങ്ങളിലുമായി ജോലി ചെയ്തി ജീവിക്കുന്നവരാണ്.