ഇടത് വിജയത്തില്‍ ആഹ്ളാദം പങ്കുവച്ച് ഇംകോ ഖത്തര്‍
Saturday, May 28, 2016 6:16 AM IST
ദോഹ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേയും പൊന്നാനിയിലെ ഇടതു സ്ഥാനാര്‍ഥി പി. ശ്രീരാമകൃഷ്ണന്റേയും വിജയത്തില്‍ ഖത്തറിലെ പൊന്നാനി നിവാസികളുടെ കൂട്ടായ്മയായ ഇമ്പിച്ചിബാവ മെമ്മോറിയല്‍ കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ (ഇംകോ) ആഹ്ളാദം പങ്കു വച്ചു.

സെക്രട്ടറി ഉസ്മാന്‍ റെഡ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇംകോ ഖത്തര്‍ രക്ഷാധികാരി എ.കെ. ജലീല്‍, ഷിഹാബ് പെരുമ്പടപ്പ് എന്നിവര്‍ സംസാരിച്ചു.