പത്താം തവണയും നൂറുമേനി തിളക്കത്തില്‍ മഡോണ സ്കൂള്‍
Saturday, May 28, 2016 4:27 AM IST
ബംഗളൂരു: എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും നൂറു മേനി വിജയം കരസ്ഥമാക്കി ഉദയനഗര്‍ മഡോണ സ്കൂള്‍.

ഇത്തവണ പരീക്ഷയെഴുതിയ 84 വിദ്യാര്‍ഥികളില്‍ 22 പേര്‍ക്ക് എപ്ളസും 37 പേര്‍ക്ക് എ ഗ്രേഡും ലഭിച്ചു.
വി. ഭൂമിക (98.4 ശതമാനം), എസ്. സായ് മോണിക്ക (97.28), കീര്‍ത്തി ബി. വര്‍ധന്‍ (96.8), പദ്മിനി പ്രിയദര്‍ശിനി (96.64), ടാനിയ സി. നാച്ചപ്പ (95.84) എന്നിവര്‍ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

നൂറു ശതമാനം വിജയം സ്കൂളിനു നേടിക്കൊടുത്ത വിദ്യാര്‍ഥികളെ മാനേജിംഗ് ഡയറക്ടര്‍ കെ.എല്‍. നിക്സണ്‍, പ്രിന്‍സിപ്പല്‍ ഷൈനി നിക്സണ്‍ എന്നിവര്‍ അറിയിച്ചു.