സീറോ മലബാര്‍ കത്തീഡ്രലില്‍ സ്ഥൈര്യലേപന ശുശ്രൂഷ
Friday, May 27, 2016 8:09 AM IST
ഷിക്കാഗോ: പരിശുദ്ധാത്മാവിനാല്‍ വിശ്വാസികളെ ക്രിസ്തുവിന്റെ സാക്ഷികളും ഉത്തമ ക്രിസ്ത്യാനികളുമാക്കി മാറ്റുന്ന മഹനീയ കൂദാശയായ സ്ഥൈര്യലേപനം മേയ് 22-നു രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നു 36 കുട്ടികള്‍ സ്വീകരിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫാ. സെബാസ്റ്യന്‍ പുരയിടം, ഫാ. ജോസഫ് അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മത ബോധന അധ്യാപകരായ സിസ്റര്‍ ജീനാ ഗ്രെയ്സ് സിഎംസി, സിസ്റര്‍ ഷീന സിഎംസി, രാജു പാറയില്‍, തെരേസ് കുന്നത്തറ, സൂസന്‍ സണ്ണി എന്നിവരോടൊപ്പം സ്കൂള്‍ ഡയറക്ടര്‍ സിസ്റര്‍ ജസ്ലിന്‍ സിഎംസി, അസി. ഡയറക്ടര്‍ ഡോ. ജയരാജ് ഫ്രാന്‍സീസ്, രജിസ്ട്രാര്‍ സോണി തേവലക്കര, സെക്രട്ടറി റാണി കാപ്പന്‍ എന്നിവര്‍ കുട്ടികളെ കൂദാശാ സ്വീകരണത്തിനായി ഒരുക്കി. ജനറല്‍ കോര്‍ഡിനേറ്ററായിരുന്ന ടോം ജോസിന്റെ നേതൃത്വത്തില്‍ നിരവധി മാതാപിതാക്കളും ഈ കൂദാശ ഒരു ദിവ്യാനുഭവമാക്കി തീര്‍ക്കാന്‍ സഹകരിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം