ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
Friday, May 27, 2016 5:56 AM IST
കുവൈത്ത്: ഗള്‍ഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള ഗ്രാന്റ് ഹൈപ്പറിന്റെ കുവൈത്തിലെ ആദ്യ ഡിപ്പാര്‍ട്ട്മെന്റ് സ്റോര്‍ ഫഹാഹീലെ ഗ്രാന്റ് മാളില്‍ ഷെയ്ഖ് ദാവൂദ് ദാവൂദ് സല്മാന്‍ അല്‍സബ ഉദ്ഘാടനം ചെയ്തു.

ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീജന്‍സി ഗ്രൂപ്പിലെ ചില്ലറ വ്യാപാര ശൃംഖലയായ ഗ്രാന്റ് ഹൈപ്പറിന് നിലവില്‍ ഏഴ് സ്റോറുകളാണു കുവൈത്തിലുള്ളത്. ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് ശ്രൃംഖലയുടെ നാല്പത്തി നാലാമത്തേയും കുവൈത്തിലെ എട്ടാമത്തേയും സ്റോര്‍ ആണിത്.

25,000 ചതുരശ്ര അടിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഒരുക്കിയിരിക്കുന്ന ഡിപ്പാര്‍ട്ട്മെന്റ് സ്റോറില്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ലഭ്യമാണ്. ഇന്ത്യ, ശ്രിലങ്ക, ഇന്ത്യനേഷ്യ, ചൈന, തുര്‍ക്കി, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നേരിട്ടാണ് ഗ്രാന്‍ഡ് ഹൈപ്പറില്‍ ഗുണമേന്മയുള്ള സാധനങ്ങള്‍ ശേഖരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഷോപ്പിംഗിനൊപ്പം കുടുംബ ബജറ്റിനും ഏറെ പ്രാധാന്യം നല്കിയാണ് ഒരുക്കിയിരിക്കുന്നതെന്നു മാനേജ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ചു വിവിധ ഓഫറുകളും ലഭ്യമാണ്. ഗ്രാന്റ് ഗോള്‍ഡ് ഫെസ്റ് സമ്മാന നറുക്കുടുപ്പ് മേയ് 31നു (ചൊവ്വ) നടക്കുമെന്നു മാനേജ്മെന്റ് അറിയിച്ചു. ആദ്യ സെയില്‍ ഗവണ്‍മെന്റ് വഫ്ര റിയല്‍ എസ്റ്റേറ്റ് ചെയര്‍മാന്‍ നിസാര്‍ അല്‍ ഒറയ്ഫാന്‍, ജാസിം ഖമീസ് അല്‍ ഷറക്ക് നല്കി നിര്‍വഹിച്ചു. റീജന്‍സി ഗ്രൂപ്പ് എംഡി ഡോ. അന്‍വര്‍ അമീന്‍, റീജന്‍സി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബൂബക്കര്‍ മുഹമ്മദ്, ഗ്രാന്റ് ഹൈപ്പര്‍ റീജണല്‍ ഡയറക്ടര്‍ അയൂബ് കച്ചേരി, ഡോ. അബ്ദുല്‍ ഫതാഹ്, ഗ്രാന്റ് ഹൈപ്പര്‍ സിഇഒ മുഹമ്മദ് സുനീര്‍, ജനറല്‍ മാനേജര്‍ തെഹ്സീര്‍ അലി, മാര്‍ക്കറ്റിംഗ് മാനേജര്‍ സനിന്‍ വസീം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.