'യോഗത്തോണ്‍ 2016' ജൂണ്‍ മൂന്നിന്
Friday, May 27, 2016 5:55 AM IST
കുവൈത്ത് സിറ്റി: ലോക യോഗ ദിനത്തിന്റെ ഭാഗമായി സേവാദര്‍ശന്‍ കുവൈറ്റും ആര്‍ട്ടിസ്റ് യോഗ ആന്‍ഡ് പിലേറ്റ്സും കുവൈറ്റ് ഇന്ത്യന്‍ എംബസിയും സംയുക്തമായി യോഗത്തോണ്‍ 2016 സംഘടിപ്പിക്കുന്നു.

എംബസി ഓഡിറ്റോറിയത്തില്‍ ജൂണ്‍ മൂന്നിനു രാവിലെ 7.30ന് 'യോഗത്തോണ്‍ 2016' ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍